---
title: "അനശ്വര ഭാവഗായകൻ; കുറ്റ്യാടി ജയചന്ദ്രൻ സ്മരണയിൽ നടന്ന ഗാനസന്ധ്യ ശ്രദ്ധേയമായി "
english_title: "#song #evening #held #memory #Kuttiadi #PJayachandran #remarkable"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/273137/song-evening-held-memory-kuttiadi-pjayachandran-remarkable"
published_at: "2025-02-26T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf2c9645d7d_Untitled-2.jpg"
keywords: []
---

# അനശ്വര ഭാവഗായകൻ; കുറ്റ്യാടി ജയചന്ദ്രൻ സ്മരണയിൽ നടന്ന ഗാനസന്ധ്യ ശ്രദ്ധേയമായി 

> **Lead Summary:** കുറ്റ്യാടി: അനശ്വര ഭാവഗായകൻ പി.ജയചന്ദ്രൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ അയവിറക്കി സബർമതി സാംസ്കാരിക വേദി കുറ്റ്യാടി എം.ഐ.യുപി സ്കുളിൽ ഗാനസന്ധ്യ ഒരുക്കി.

## Article Content

കുറ്റ്യാടി: അനശ്വര ഭാവഗായകൻ പി.ജയചന്ദ്രൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ അയവിറക്കി സബർമതി സാംസ്കാരിക വേദി കുറ്റ്യാടി എം.ഐ.യുപി സ്കുളിൽ ഗാനസന്ധ്യ ഒരുക്കി.

ഗാനരചയിതാവ് ഇ.വി.വത്സൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുള്ള പ്രഗൽഭര ഗായകരായ കെ.എം ഹർഷ, സുധീർ മസൂദ്, പ്രമോദ് ആനോറ, ആർ ശരത്ത്, പ്രബീഷ് കൃഷ്ണ, പ്രകാശൻ ഏലിയാറ, ഷാജു മാസ്റ്റർ, ബീന വടകര, തുടങ്ങിയവർ ജയചന്ദ്രൻ പാടിയ അവിസ്മരണീയ ഗാനങ്ങൾ ആലപിച്ചു.

മനോജ് മണിയൂരിന്റെ 'വരൂ നമുക്ക് അന്വേഷണ യാത്ര തുടരാം' എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു.

തുടർന്ന് സ്നേഹോപഹാരങ്ങൾ കൈമാറി, മലയാള തനിമയുള്ള ഗാനങ്ങൾ കേരളീയർക്ക് നൽകിയ ജയചന്ദ്രന് സബർമതിയുടെയും കുറ്റ്യാടിയുടെയും സ്മൃതി സമർപ്പിച്ചിരിക്കുകയാണെന്നും, സബർമതി സാംസ്കാരീക വേദി വ്യത്യസ്ഥമായ പദ്ധതികൾ സമൂഹത്തിന്ന് മുന്നിൽ അവതരിപ്പിക്കുമെന്ന്സംഘാടകർ പറഞ്ഞു.

സബർമതി ഭാരവാഹികളായ എസ്.ജെ.സജീവ് കുമാർ, ബാലൻ തളിയിൽ മണിക്കുട്ടൻ, ജെ.ഡി ബാബു, ടി.സുരേഷ് ബാബു, പി.പി.ദിനേശൻ, വി.വി അനസ്, ഷംന ടീച്ചർ, സജിഷ എടക്കുടി, സന്തോഷ് നരിക്കുടുംചാൽ, അനിഷ അനീഷ്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, ഉബൈദ് വാഴയിൽ, സുബൈർ കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/273137/song-evening-held-memory-kuttiadi-pjayachandran-remarkable)