---
title: "വട്ടോളിയിൽ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു "
english_title: "#Vattoli #injured #person #died #after #hit #vehicle"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/273238/vattoli-injured-person-died-after-hit-vehicle"
published_at: "2025-02-27T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bff11129aab_death.jpg"
keywords: []
---

# വട്ടോളിയിൽ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു 

> **Lead Summary:** കുറ്റ്യാടി: റോഡ് മുറിച്ചു കടക്കുന്നിതിനിടെ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു വട്ടോളിയിലെ കുഞ്ഞിപറമ്പത്ത് സുരേഷ് ആണ് മരിച്ചത്

## Article Content

കുറ്റ്യാടി: റോഡ് മുറിച്ചു കടക്കുന്നിതിനിടെ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു വട്ടോളിയിലെ കുഞ്ഞിപറമ്പത്ത് സുരേഷ് ആണ് മരിച്ചത്

ചൊവ്വ രാത്രി 11 30ഓടെ കുറ്റ്യാടി - വടകര സംസ്ഥാന പാതയിൽ വട്ടോളി സ്കൂളിന് സമീപമാണ് അപകടം. നാദാപുരം ഭാഗത്തുനിന്ന് വന്ന കാറാണ് ഇടിച്ചത്‌.

കുറ്റ്യാടി ഗവ : ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിങ്ങണ്ണൂർ സ്വദേശി യാസറാണ് കാർ ഓടിച്ചത്. ഇടിച്ചിട്ട് നിർത്താതെ പോയ കാർ പിന്നീട് കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.

അച്ഛൻ പരേതനായ ബാലൻ, അമ്മ: ജാനകി, ഭാര്യ : ബീന, മക്കൾ : ദൃതു, കൃഷ്ണ, യദുകൃഷ്ണ, സഹോദരങ്ങൾ : സുധീഷ്, സുനിത, പരേതനായ സതീഷൻ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/273238/vattoli-injured-person-died-after-hit-vehicle)