---
title: "തേജ് ദേവിന് നീതി; ക്ലീനിക്കിന്  മുന്നിൽ ധർണ്ണ നടത്തുമെന്ന് - ആക്ഷൻ കമ്മിറ്റി"
english_title: "Justice for Tej Dev; Will hold a dharna in front of the clinic - Action Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/27327/justice-for-tej-dev-will-hold-a-dharna-in-front-of-the-clinic-action-committee"
published_at: "2022-02-20T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62119fa8b205a_thej.jpg"
keywords: []
---

# തേജ് ദേവിന് നീതി; ക്ലീനിക്കിന്  മുന്നിൽ ധർണ്ണ നടത്തുമെന്ന് - ആക്ഷൻ കമ്മിറ്റി

> **Lead Summary:** **കുറ്റ്യാടി: **നാദാപുരത്തെ സ്വകാര്യ ക്ലിനിക്കിലെ ചികിൽസയിലെ അനാസ്ഥ മൂലം മരണപ്പെട്ട പടിക്കലാണ്ടി തേജ് ദേവിന്റെ മരണത്തിന്ന് കാരണക്കാരായവരെ സമഗ്രമായ അന്വേഷണം നടത്തി നിയമത്തിന്റെ മുന്നിൽ എത്തിക്കണ മെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

## Article Content

**കുറ്റ്യാടി: **നാദാപുരത്തെ സ്വകാര്യ ക്ലിനിക്കിലെ ചികിൽസയിലെ അനാസ്ഥ മൂലം മരണപ്പെട്ട പടിക്കലാണ്ടി തേജ് ദേവിന്റെ മരണത്തിന്ന് കാരണക്കാരായവരെ സമഗ്രമായ അന്വേഷണം നടത്തി നിയമത്തിന്റെ മുന്നിൽ എത്തിക്കണ മെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ പതിനാലാം തീയതിയാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ്ദേവ് (11) നാദാപുരത്തെ ക്ലിനിക്കിൽ വെച്ച് ചികിത്സാ പിഴവ് മൂലം മരണപ്പെട്ടത്. അന്ന് കാലത്ത് കഫക്കെട്ടിനെ തുടർന്ന് അമ്മയോടൊന്നിച്ച് ക്ലിനിക്കിൽ എത്തി ശിശുരോഗ വിദഗ്ധനെ ചികിത്സക്കായി സമീപിച്ചതാണ്.

ബസ്സിൽ യാത്രചെയ്തതിന് ശേഷം കാൽനടയായി ആണ് കുട്ടി ക്ലിനിക്കിൽ എത്തിയതെന്നും. ഡോക്ടറുടെ നിർദ്ദേശപ്രകാരം കുട്ടിയെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്യുകയും ആന്റിബയോട്ടിക് ഇഞ്ചക്ഷൻ നൽകുകയും ചെയ്തു.

യാതൊരു മുൻകരുതലുമില്ലാതെ ടെസ്റ്റ് ഡോസിനുള്ള സമയം പോലും പാലിക്കാതെ, കുട്ടി കാണിച്ച അസ്വസ്ഥത പോലും പരിഗണിക്കാതെ ഉടനെതന്നെ രണ്ടാമത്തെ ഡോസുകൂടി ചെയ്തതിന്റെ ഫലമായാണ് ശരീരം നീലനിറം ബാധിച്ച് അബോധാവസ്ഥയിലേക്ക് മറഞ്ഞ് കുട്ടി മരണപ്പെട്ടത്.

മരണം ബോധ്യപ്പെട്ടതോടുകൂടി ന്യൂക്ലിയസ് ക്ലിനിക്കിലെ ഡോക്ടർമാരും മാനേജ്മെന്റും കുട്ടിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയതെന്നും.

അമ്മയെ പോലുംകുട്ടിയോടൊപ്പംആംബുലൻസിനുള്ളിൽ കയറ്റാൻ സമ്മതിച്ചില്ല. ബലം പ്രയോഗിച്ചാണ് ആംബുലൻസിന്റെ മുൻ സീറ്റിൽ അവർക്ക് കയറിപ്പറ്റാൻ കഴിഞ്ഞതെന്നും കുട്ടിയെമരണത്തിലേക്ക് തള്ളിവിട്ട ക്ലീനിക്ക്അധികൃതർക്കെതിരെ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും 21 ന്ന് തിങ്കളാഴ്ച ക്ലീനിക്കിന്ന് മുന്നിൽ ധർണ്ണ നടത്തുമെന്നും ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.റീത്ത, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വിജിലേഷ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.പി.അശോകൻ, കെ.കെ.ദിനേശൻ, എലിയാറ ആനന്ദൻ, രാജൻ വി, എ.പി.രാജീവൻ, റൂസി കെ, എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/27327/justice-for-tej-dev-will-hold-a-dharna-in-front-of-the-clinic-action-committee)