---
title: "മൊകേരി -കായക്കൊടി -പാലോളി -തൊട്ടില്‍പാലം റോഡ് തുറന്നു"
english_title: "#Mokeri #Kayakkodi #Paloli #Thottilppalam #road #opened"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/273424/mokeri-kayakkodi-paloli-thottilppalam-road-opened"
published_at: "2025-02-27T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c094e45fcb4_Untitled-2.jpg"
keywords: []
---

# മൊകേരി -കായക്കൊടി -പാലോളി -തൊട്ടില്‍പാലം റോഡ് തുറന്നു

> **Lead Summary:** കുറ്റ്യാടി: ബിഎം ബിസി നിലവാരത്തിൽ ഏഴ് കോടി രൂപാ ചെലവിൽ നിർമ്മിച്ച മൊകേരി- കായക്കൊടി -പാലോളി തൊട്ടിൽപാലം റോഡ് തുറന്നു. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കുറ്റ്യാടി: ബിഎം ബിസി നിലവാരത്തിൽ ഏഴ് കോടി രൂപാ ചെലവിൽ നിർമ്മിച്ച മൊകേരി- കായക്കൊടി -പാലോളി തൊട്ടിൽപാലം റോഡ് തുറന്നു. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.

കേരളത്തിന്റെ വികസന മാതൃക ഏവർക്കും സ്വീകാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇ.കെ വിജയൻ എം.എൽഎ അധ്യക്ഷനായി. പൊതുമരാമത്ത് വിഭാഗം എക്സി.എഞ്ചിനീയർ വി. കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി ചന്ദ്രി, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എം.പി കുഞ്ഞിരാമൻ, കെ കൈരളി, കായക്കൊടി -കുന്നുമ്മൽ പഞ്ചായത്ത് അംഗങ്ങളായ റഫീഖ് കൊടുവങ്ങൽ, എം ടി അജിഷ, കെ ഉമ,കെ ഷിനു, എ രതീഷ്, രാഷ്ട്രീയ പാർടി പ്രതിനിധികളായ എം കെ ശശി, കെ.പി ബിജു കെ.കെ.സത്യനാരായണൻ, കെ കെ സി കുഞ്ഞബ്ദുള്ള എ റഷീദ്, ഇ.കെ പോക്കർ, ബിജു കായക്കൊടി, യു.വി കുമാരൻ, പ്രേംരാജ് കായക്കൊടി, കെ.പി രജീഷ് എന്നിവർ സംസാരിച്ചു.

ഉത്തര മേഖല നിരത്ത് വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയർ യു.പി ജയശ്രീ സ്വാഗതവും പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നിദിൽ ലക്ഷ്മണൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/273424/mokeri-kayakkodi-paloli-thottilppalam-road-opened)