---
title: "'സുന്ദര കുറ്റ്യാടി ശുചിത്വ കുറ്റ്യാടി'; കുറ്റ്യാടിയില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് തുടക്കമായി"
english_title: " '#SundaKuttyadiHygienicKuttyadi #Premonsoon #cleaning  #started  #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/273537/sundakuttyadihygienickuttyadi-pre-monsoon-cleaning-started-Kuttiadi"
published_at: "2025-02-28T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c17aa66f61f_Untitled-1-Recovered-Recovered-Recovered-Recovered.jpg"
keywords: []
---

# 'സുന്ദര കുറ്റ്യാടി ശുചിത്വ കുറ്റ്യാടി'; കുറ്റ്യാടിയില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് തുടക്കമായി

> **Lead Summary:** കുറ്റ്യാടി: **** മാലിന്യ മുക്ത നവകേരളം പദ്ധതി പ്രകാരം നടപ്പാക്കുന്ന 'സുന്ദര കുറ്റ്യാടി ശുചിത്വ കുറ്റ്യാടി ' ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് തുടക്കമായി. 18.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ശുചീകരണ പ്രവര്‍ത്തിയില്‍ 885 ഓളം പേര്‍ പങ്കാളികളായി.

## Article Content

കുറ്റ്യാടി: **** മാലിന്യ മുക്ത നവകേരളം പദ്ധതി പ്രകാരം നടപ്പാക്കുന്ന 'സുന്ദര കുറ്റ്യാടി ശുചിത്വ കുറ്റ്യാടി ' ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് തുടക്കമായി. 18.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ശുചീകരണ പ്രവര്‍ത്തിയില്‍ 885 ഓളം പേര്‍ പങ്കാളികളായി.

പഞ്ചായത്തിലെ 21 തോടുകളും ചെളിയും മറ്റു മാലിന്യങ്ങളും നിറഞ്ഞ നീര്‍ച്ചാലുകളും ശുചീകരിച്ചു. കാടും വള്ളിപ്പടര്‍പ്പുകളും വെട്ടിമാറ്റി. എല്ലാ നീരുറവകളുടെയും ഒഴുക്ക് സുഗമമാക്കി.

ശുചീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ഒ.ടി നഫീസ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ.പി ശോഭ, കെ നിഷ, പഞ്ചായത്ത് സെക്രട്ടറി ഒ ബാബു, അസിസ്റ്റന്റ് സെക്രട്ടറി ശശിധരന്‍ നെല്ലോളി, അമ്മദ് കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.

വാര്‍ഡഗം ടി.കെ കുട്ട്യാലി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/273537/sundakuttyadihygienickuttyadi-pre-monsoon-cleaning-started-Kuttiadi)