കക്കട്ടിൽ:(truevisionnews.com) സ്കൂളുകളിൽപ്പോലും ലഹരി മാഫിയകൾ ചതികുഴികൾ തീർക്കുന്ന ഭയാനക സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് കെ പി സി സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ പി എസ് ടി എ നരിപ്പറ്റ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മയക്കുമരുന്ന് സംഘങ്ങളുടെ വിഹാരഭൂമിയായി ദൈവത്തിന്റെ സ്വന്തം നാട് മാറികഴിഞ്ഞു. രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനം കേരളത്തിനാണെന്ന ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടം നാടിന് ബാധ്യതയാണ്.
ഇളം തലമുറയെ വർധിച്ചു വരുന്ന ലഹരി വിപത്തിൽ നിന്ന് വീണ്ടെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. കൗമാരക്കാരിൽ കുറ്റവാസനയും അക്രമസ്വഭാവവും അനുദിനം വർദ്ധിച്ചിട്ടു പോലും അനങ്ങാപ്പാറപോലെ മുഖ്യമന്ത്രിയും ഭരണകൂടവും നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നരിപ്പറ്റ ആർ എൻ എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ കെ. സുധീഷ് നരിപ്പറ്റ എൽ പി എസ് പ്രധാനധ്യാപകൻ ടി. പി വിശ്വനാഥൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
അനൂപ്, കാരപ്പറ്റ അധ്യക്ഷനായി, എം സുധീരൻ, സി കെ നാണു, ടി പി മുത്തുകോയതങ്ങൾ, പി അരവിന്ദൻ, കെ സജീവൻ, എ കെ ശ്രീജിത്ത്, എൻ ഹമീദ്, കെ കെ അഞ്ജലി, എ വിഷ്ണു, ഇ. ഉഷതുടങ്ങിയവർ സംസാരിച്ചു.
#trap #Collective #action #save #young #generation #growing #scourge #drug #addiction #MullapallyRamachandran#new