കായക്കൊടി:(kuttiadi.truevisionnews.com) പുരോയാനം - വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആലക്കാട് എംഎൽപിസ്‌കൂൾ ആറാംതവണയും എൽഎൽഎസ് വിജയികൾക്ക് സ്വർണ മെഡൽ സമ്മാനിച്ചു.


അടുവാട്ട് അമ്മത് സ്മാരക സ്വർണ മെഡൽ വിതരണവും സ്‌കൂൾ വാർഷികാഘോഷവും നടത്തി. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഒ.പി. മനോജ് അധ്യക്ഷത വഹിച്ചു. എച്ച്എം എ.വി.നാസറുദ്ദിൻ, സ്റ്റാന്റിങ്കമ്മിറ്റി ചെയർപേഴ്‌സൺ ഉമ, മെമ്പർ കെ.പി.ബിജു, എഇഒ പി.എം.അബ്ദുറഹ്‌മാൻ, കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ഷാജഹാൻ, സ്‌കൂൾ മാനേജർ ഇ.കെ.ഫസൽ, ഇ.കെ.പ്രേമൻ, ടി.ഇ.കെ.മുനീർ, ജമീല ജമാലുദ്ദിൻകെ.പി, ഫർസാന സാദത്ത്, എം.ടി.മൊയതു, ഇ.കെ.പുരുഷോത്തമൻ, കെ.പി.റഷീദ, കുഞ്ഞിക്കണ്ണൻ വാണിമേൽ, അനൂപ് കൃഷ്ണൻ, റാഫി നടേമ്മൽ, കെ.ദിവ്യ, കെ.ദിവാകരൻ, ഹംദാർ ദാവൂദ്, എം. അൻസബ് എന്നിവർ പ്രസംഗിച്ചു.
#Gold #medal #winners #Alakad #MLP #School #model#new