---
title: "നിശാ ക്യാമ്പ്; ഐഡിയൽ കോളേജിൽ പെൺകുട്ടികൾക്കായി നിശാ ക്യാമ്പ് നടത്തി "
english_title: "Night camp; Night camp held for girls at Ideal College"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/275271/night-camp-night-camp-held-for-girls-at-ideal-college"
published_at: "2025-03-08T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbef2c40ca2_KUTYADI.jpg"
keywords: []
---

# നിശാ ക്യാമ്പ്; ഐഡിയൽ കോളേജിൽ പെൺകുട്ടികൾക്കായി നിശാ ക്യാമ്പ് നടത്തി 

> **Lead Summary:** **കുറ്റ്യാടി:** ഐഡിയൽ കോളേജ് വിമൺ ഡെവലപ്മെന്റ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി നിശാ ക്യാമ്പ് നടത്തി.

## Article Content

**കുറ്റ്യാടി:** ഐഡിയൽ കോളേജ് വിമൺ ഡെവലപ്മെന്റ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി നിശാ ക്യാമ്പ് നടത്തി.

മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം അധ്യാപകനും കൗൺസിലറുമായ നസീഫ് അലി ഉമ്മർ ക്യാമ്പ് നയിച്ചു. മീഡിയവൺ ചാനൽ ട്രെയിനിയും വാർത്താവതാരകയുമായ ഹനീന റഹ്മാൻ മുഖ്യാതിഥിയായിരുന്നു . ക്യാമ്പിൻ്റെ ഭാഗമായി നടന്ന സെൽഫ് ഡിഫൻസ് ക്ളാസ് വടകര എ എസ് പി ബിജി, സുനിത എന്നിവർ നയിച്ചു. കരിയാത്തും പാറ ഫീൽഡ് വിസിറ്റും നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/275271/night-camp-night-camp-held-for-girls-at-ideal-college)