---
title: "ഉദ്‌ഘാടനം ഇന്ന്; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം "
english_title: "#Inauguration #today #Love #respect #students #teachers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/276684/inauguration-today-love-respect-students-teachers-new"
published_at: "2025-03-15T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d504dd90f47_shafi_parampil_mp.jpg"
keywords: []
---

# ഉദ്‌ഘാടനം ഇന്ന്; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്നേഹാദരം 

> **Lead Summary:** > **കുറ്റ്യാടി: **പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സ്നേഹാദരം "ചെമ്പകം" കരണ്ടോട് ഗവ എൽ പി സ്കൂളിൽ ഇന്ന് രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.

## Article Content

> **കുറ്റ്യാടി: **പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സ്നേഹാദരം "ചെമ്പകം" കരണ്ടോട് ഗവ എൽ പി സ്കൂളിൽ ഇന്ന് രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യ പ്രഭാഷണം നടത്തും.

2024 -25 അദ്ധ്യയന വർഷത്തിൽ വിദ്യാരംഗം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള ഉപഹാര വിതരണവും, ഉപജില്ലയിലെ മികച്ച വിദ്യാരംഗംകോഡിനേറ്റർക്കുളള പുരസ്കാരം നേടിയ കെ.പി.ആർ. അഫീഫിനുള്ള ആദരവും ചടങ്ങിൽ നടക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ, കൺവീനർ പി.പി. ദിനേശൻ തുടങ്ങിയവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/276684/inauguration-today-love-respect-students-teachers-new)