---
title: "ലഹരിയുടെ മാസ്മരിക വലയത്തെ തകർക്കാൻ കലയെ ലഹരിയായി മാറ്റണം - ഷാഫി പറമ്പിൽ"
english_title: " #break#magical #cycle#addiction#art# mus#addiction#Shafi Parambil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/276925/breakmagical-cycleaddictionart-musaddictionshafi-parambil"
published_at: "2025-03-16T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d6ae0e73b5f_shafi_parambil.jpg"
keywords: []
---

# ലഹരിയുടെ മാസ്മരിക വലയത്തെ തകർക്കാൻ കലയെ ലഹരിയായി മാറ്റണം - ഷാഫി പറമ്പിൽ

> **Lead Summary:** **കുറ്റ്യാടി:** ലഹരിയുടെ മാസ്മരിക വലയം യുവതയെ പിടിമുറുക്കുന്ന കാലത്ത് മോചനത്തിനായി കല ലഹരിയായി മാറണമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സംഘടിപ്പിച്ച സ്‌നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി:** ലഹരിയുടെ മാസ്മരിക വലയം യുവതയെ പിടിമുറുക്കുന്ന കാലത്ത് മോചനത്തിനായി കല ലഹരിയായി മാറണമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സംഘടിപ്പിച്ച സ്‌നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ ഇ ഒ പി എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ കോ ഓഡിനേറ്റർ തിരഞ്ഞെടുത്ത കെ പി ആർ അഫീഫ്, സർവീസിൽ നിന്നും വിരമിക്കുന്ന എച്ച് എം ഫോറം കൺവീനർ കെ. പി ദിനേഷൻ എന്നിവരെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/276925/breakmagical-cycleaddictionart-musaddictionshafi-parambil)