Mar 19, 2025 08:56 PM

വേളം:(kuttiadi.truevisionnews.com) തിങ്കളാഴ്ച നിര്യാതനായ എഴുത്തുകാരനും കവിയും പെരിങ്ങത്തൂര്‍ എന്‍ഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ എം സിദ്ദിഖ് മാസ്റ്ററെ ജമാ അത്തെ ഇസ്ലാമി ചെറുകുന്ന് ഹല്‍ഖ കേളോത്തുമുക്കില്‍ സംഘടിപ്പിച്ച സര്‍വകക്ഷി യോഗം അനുസ്മരിച്ചു.

സിദ്ദിഖ് മാസ്റ്റര്‍ മണ്ണിനേയും മനുഷ്യനെയും പ്രകൃതിയെയും വേറിട്ട രീതിയില്‍ നോക്കിക്കണ്ട വ്യക്തിത്വമായിരുന്നെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു. എം.എന്‍ കാരശ്ശേരിയും അനുശോചന സന്ദേശമയച്ചു. ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിര്‍അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു, വാര്‍ഡ് മെമ്പര്‍മാരായ അനീഷ പ്രദീപന്‍, എം.സി മൊയ്തു, മെമ്പര്‍ അസീസ് കിണറുള്ളതില്‍, പി. വത്സന്‍, കെ.കെ അബ്ദുള്ള, പി രാധാകൃഷ്ണന്‍, ഹരിദാസന്‍, സി രാജീവന്‍, എ.വി മമ്മുഹാജി, പ്രൊഫ. കെ അബ്ദുറഹിമാന്‍, എന്‍.വി അബ്ദുള്ള, ഒ.കെ റിയാസ്, ടി.വി ഗംഗാധരന്‍, നിയാസ് വേളം, നിസാര്‍ കീരന്‍കൈ, കെ.കെ മുഹമ്മദലി, മുബഷിര്‍ മോരങ്ങോട്ട് എന്നിവര്‍ സംസാരിച്ചു. ടി. ജാഫര്‍ അനുസ്മരണ കാവ്യം ആലപിച്ചു. അമീര്‍ അക്ലിയത്ത് സ്വാഗതവും ഇ.കെ റഈസ് നന്ദിയും പറഞ്ഞു.

#Siddique #Master#personality#soil#humans#nature#different #way #KENKunjahammed

Next TV

Top Stories










Entertainment News