---
title: "ഇന്നത്തെ ലഹരി നാളത്തെ ദുഃഖം; മയക്കുമരുന്നിനെതിരെ നൃത്തശിൽപവുമായി അരുർ എംഎൽപി സ്കൂ‌ളിലെ കുട്ടികൾ "
english_title: "#Today#intoxication#tomorrow#sorrow#Children#Aruur #MLP #School #perform #dance #against #drugs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/277961/todayintoxicationtomorrowsorrowchildrenaruur-mlp-school-perform-dance-against-drugs"
published_at: "2025-03-21T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd096b708a8_dances.jpg"
keywords: []
---

# ഇന്നത്തെ ലഹരി നാളത്തെ ദുഃഖം; മയക്കുമരുന്നിനെതിരെ നൃത്തശിൽപവുമായി അരുർ എംഎൽപി സ്കൂ‌ളിലെ കുട്ടികൾ 

> **Lead Summary:** **വട്ടോളി: **മയക്കുമരുന്ന് മാഫിയയുടെ ഭീകര കെണിയിൽ യുവത അകപ്പെടാതിരിക്കുവാൻ ജനകീയ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കുട്ടികൾ. ഇന്നത്തെ ലഹരി നാളത്തെ ദുഃഖം എന്ന പേരിൽ അരുർ എംഎൽപി സ്കൂ‌ളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം ശ്രദ്ധേയമായി പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി തീക്കുനിയിൽ ഉദ്ഘാടനം ചെയ്ത കലാ ജാഥ വൈകുന്നേരം വട്ടോളിയിൽ എത്തിച്ചേർന്നു.

## Article Content

**വട്ടോളി: **മയക്കുമരുന്ന് മാഫിയയുടെ ഭീകര കെണിയിൽ യുവത അകപ്പെടാതിരിക്കുവാൻ ജനകീയ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കുട്ടികൾ. ഇന്നത്തെ ലഹരി നാളത്തെ ദുഃഖം എന്ന പേരിൽ അരുർ എംഎൽപി സ്കൂ‌ളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം ശ്രദ്ധേയമായി പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി തീക്കുനിയിൽ ഉദ്ഘാടനം ചെയ്ത കലാ ജാഥ വൈകുന്നേരം വട്ടോളിയിൽ എത്തിച്ചേർന്നു.

വിവിധ പഞ്ചായത്തുകളിലെ പ്രധാന അങ്ങാടികളിൽ കുട്ടികൾ ബോധവൽകരണ നൃത്തം അവതരിപ്പിച്ചു. നിരവധി പേരാണ് എല്ലായിടത്തും നൃത്തശിൽപം കാണാനെത്തിയത്. ഹെഡ്മിസ്ട്രസ് എൻ.എം. ശാന്തി, എസ് ആർജി കൺവീനർ എൻ.കെ.ബിൻസി, അധ്യാപകരായ ഗഫൂർ, ജയദീപ്, അതുൽ, രേഷ്ട അശ്വിനി, സനില, രമ്യ ബിൻഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/277961/todayintoxicationtomorrowsorrowchildrenaruur-mlp-school-perform-dance-against-drugs)