---
title: "കേന്ദ്ര നിലപാടുകൾക്കെതിരെ ജന വികാരമുയരണം -പി.എം.ജോസഫ്"
english_title: "#Public s#entiment #rise #against #central #government #stance #PMJoseph"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/278524/public-sentiment-rise-against-central-government-stance-pmjoseph"
published_at: "2025-03-23T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dffcb06956e_Untitled-1.jpg"
keywords: []
---

# കേന്ദ്ര നിലപാടുകൾക്കെതിരെ ജന വികാരമുയരണം -പി.എം.ജോസഫ്

> **Lead Summary:** **കൈവേലി : **കേരളവികസനത്തിനും ക്ഷേമത്തിനും തടയിടുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ജനവികാരമുയരണമെന്ന് എൻ.സി.പി ദേശീയ സമിതി അംഗം പി.എം ജോസഫ് ആവശ്യപ്പെട്ടു. മഹാത്മവിന്റെ ഘാതകരെ ആരാധിക്കുന്നവർ ഭരണച്ചക്രം തിരിച്ച്,ജനാധിപത്യ-മതേതര സംങ്കല്പങ്ങളെയും ഭരണഘടനയെയും തകർക്കുകയാണെന്നും ജോസഫ് കുറ്റപ്പെടുത്തി.

## Article Content

**കൈവേലി : **കേരളവികസനത്തിനും ക്ഷേമത്തിനും തടയിടുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ജനവികാരമുയരണമെന്ന് എൻ.സി.പി ദേശീയ സമിതി അംഗം പി.എം ജോസഫ് ആവശ്യപ്പെട്ടു. മഹാത്മവിന്റെ ഘാതകരെ ആരാധിക്കുന്നവർ ഭരണച്ചക്രം തിരിച്ച്,ജനാധിപത്യ-മതേതര സംങ്കല്പങ്ങളെയും ഭരണഘടനയെയും തകർക്കുകയാണെന്നും ജോസഫ് കുറ്റപ്പെടുത്തി.

എൻ.സി.പി സംസ്ഥാന സമിതി അംഗമായിരുന്ന ടി.പി.ശിവരാമകൃഷ്ണന്റെ ഏഴാമത് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എൻ,കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രേംരാജ് കായക്കൊടി,കരിമ്പിൽ ദിവാകരൻ,വി.രാജൻ,ഇ.ബാലൻ,കെ.പി.സുധീഷ്,കെ.പി.സജീഷ് എന്നിവർ സംസാരിച്ചു.

രാവിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു.രവീന്ദ്രൻ വീഗ,വിനോദൻ പരപ്പുമ്മൽ എന്നിവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/278524/public-sentiment-rise-against-central-government-stance-pmjoseph)