---
title: "കുറ്റ്യാടി വെറ്റിനറി സബ് സെൻറർ കെട്ടിടം പ്രവർത്തനക്ഷമമാക്കുന്നത് പരിശോധിക്കും-മന്ത്രി ജെ.ചിഞ്ചു റാണി"
english_title: "# inspect #operationalization#Kuttiyadi #Veterinary #SubCenter #building #Minister #JChinju Rani"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/278567/inspect-operationalizationkuttiyadi-veterinary-subcenter-building-minister-jchinju-rani"
published_at: "2025-03-23T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e0327f2a50f_vetenery.jpg"
keywords: []
---

# കുറ്റ്യാടി വെറ്റിനറി സബ് സെൻറർ കെട്ടിടം പ്രവർത്തനക്ഷമമാക്കുന്നത് പരിശോധിക്കും-മന്ത്രി ജെ.ചിഞ്ചു റാണി

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി വെറ്റിനറി സബ് സെൻറർ കെട്ടിടം പ്രവർത്തനക്ഷമമാക്കുന്നത് പരിശോധിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കുറ്റ്യാടിയിലെ വെറ്റിനറി സബ് സെൻറർ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത വിഷയം നിയമസഭാ ചോദ്യമായി ജെ,ചിഞ്ചുറാണിയുടെ ശ്രദ്ധയിൽപ്പെടുത്തി.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി വെറ്റിനറി സബ് സെൻറർ കെട്ടിടം പ്രവർത്തനക്ഷമമാക്കുന്നത് പരിശോധിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കുറ്റ്യാടിയിലെ വെറ്റിനറി സബ് സെൻറർ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത വിഷയം നിയമസഭാ ചോദ്യമായി ജെ,ചിഞ്ചുറാണിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വെറ്റിനറി സബ് സെൻറർ പൂർണതോതിൽ പ്രവർത്തിപ്പിക്കണമെങ്കിൽ അവിടെ ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ സേവനം അത്യന്താപേക്ഷിതമാണെന്നും ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലാത്ത സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും തസ്തിക പുനർവിന്യസിക്കാൻ ആവുമോ എന്ന കാര്യം പരിശോധിച്ചു വരുന്നതായും മന്ത്രി നിയമസഭയിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/278567/inspect-operationalizationkuttiyadi-veterinary-subcenter-building-minister-jchinju-rani)