കായക്കൊടി:(kuttiadi.truevisionnews.com) സി പി എം രാഷ്ട്രീയ താൽപ്പര്യം വെച്ചു കൊണ്ട് കായക്കൊടി ഗ്രാമ പഞ്ചായത്ത് അശാസ്ത്രീയമായ വാർഡ് വിഭജനം പുനപരിശോധന നടത്തണമെന്ന് കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് ആവശ്യപ്പെട്ടു .


വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യംവും സമരം ഒത്തുതീർപ്പാക്കണമെന്ന് ആവിശ്യപ്പെട്ടും അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധനവ് ഉൾപ്പെടെ ആവിശ്യപ്പെട്ടും അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയും ജന വിരുദ്ധ സർക്കാറിനെതിരെയും കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കായക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണാ സമരം കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉൽഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ പി ബിജു അദ്ധ്യക്ഷത വഹിച്ചു. ഡി സി സി നിർവ്വാഹക സമിതി അംഗം കോരംങ്കോട്ട് മൊയ്തു ഒ പി മനോജ് ഒ രവീന്ദ്രൻ ഇ ലോഹിതാക്ഷൻ കെ പി ഹമീദ് സജിഷ എടക്കുടി യു വി ബിന്ദു നഫിൻ ഫൈസൽ അർജ്ജുൻ കെ ബാലകൃഷണൻ സി കെ യു വി സി അമ്മദ് യു വി ബിന്ദു TP മൊയ്തു കെ വി കണാരൻ റാഫി കണ്ണം കൈ മുഹമ്മദ് സാലിഹ് പി സി രവി എന്നിവർ സംസാരിച്ചു .
വിനോദൻ കെ പി യു വി ബഷീർ സുജേഷ് പി കെ ആറ്റക്കോയ തങ്ങൾ സജീഷ് പി പി ദിനേശൻ കുമാരൻ സി പി സലിം വി പി കണാരൻ ചാമക്കാൽ കുഞ്ഞമ്മദ് മയങ്ങിയിൽ ഫാരിസ് എൻ കെ ഹക്കിം കെ.കെ അരവിന്ദൻ കെ സുരേഷ് കെ പി പ്രജിത്ത് കെ മുഹമ്മദ് അജീഷ് സി കെ എന്നിവർ നേതൃത്വം കൊടുത്തു
#Unscientific #ward #division #Kayakodi #GramPanchayat #Mandal #Congress #Committee #organizes #dharna #protest