നരിപറ്റ: (kuttiadi.truevisionnews.com) നരിപറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്‌താർ വിരുന്ന് ലഹരിക്കെതിരെയുള്ള ഒത്തുചേരലിന് വേദിയായി. ലഹരിക്കെതിരെ ഇന്ന് നാം ജാഗ്രത പാലിച്ചില്ലെങ്കിൽ നാളേ വലിയ വില നൽകേണ്ടി വരുമെന്ന് ഇഫ്‌താർ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജമാൽ കോരങ്കോട് പറഞ്ഞു.


കണ്ടോത്ത്ക്കുനി തൈക്കണ്ടിയിൽ വെച്ച് നടന്ന ഇഫ്‌താർ സംഗമത്തിൽ കെ പി സി സി സെക്രട്ടറി വി എം ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി, നരിപറ്റ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സി കെ നാണു അധ്യക്ഷത വഹിച്ചു, ചീക്കൊന്നു മഹല്ല് ഖാളി ജലീൽ മൗലവി, കണ്ടോത്തുക്കുനി പള്ളി ഖാളി അഹ്‌മത് അമീൻ, നരിപറ്റ പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടാളി ബാബു, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ,മുസ്ലിം ലീഗ് നേതാവ് എം പി ജാഫർ മാസ്റ്റർ അരവിന്ദാക്ഷൻ മാസ്റ്റർ, വിശ്വൻ മാസ്റ്റർ, ഒ രവീന്ദ്രൻ മാസ്റ്റർ, സൈഫ് തൈക്കണ്ടി,കെ പി ബിജു, എൻ കെ മുത്തലിബ്,, പി കെ പ്രസാദ്, കെ പി ഹമീദ്, അഖിൽ നരിപറ്റ, ഹരിപ്രസാദ്, ഷിജിൻ ലാൽ, പഞ്ചായത്ത് മെമ്പർമാർ,തുടങ്ങിയവർ പ്രസംഗിച്ചു. കുഞ്ഞിക്കണ്ണൻ എം സ്വാഗതവും, ഫാറൂഖ് കാണങ്കണ്ടി നന്ദിയും പറഞ്ഞു
#Iftar #party #platform#gathering #against #drug #addiction