---
title: "അംബേദ്‌ക്കർ ഗ്രാമം പദ്ധതി: വില്യംപാറ ഉന്നതിയിൽ പ്രവൃത്തികൾക്ക് തുടക്കമായി "
english_title: "#Ambedkar #Village #Project#Work #begins #Williampara #Heights"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/279688/ambedkar-village-projectwork-begins-williampara-heights"
published_at: "2025-03-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6c4dba7a5e_unnathii.jpg"
keywords: []
---

# അംബേദ്‌ക്കർ ഗ്രാമം പദ്ധതി: വില്യംപാറ ഉന്നതിയിൽ പ്രവൃത്തികൾക്ക് തുടക്കമായി 

> **Lead Summary:** **കുറ്റ്യാടി : **പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചെലവിൽ അംബേദ്‌ക്കർ ഗ്രാമം പദ്ധതി പ്രകാരം മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ വില്യംപാറ ഉന്നതിയിൽ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

## Article Content

**കുറ്റ്യാടി : **പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചെലവിൽ അംബേദ്‌ക്കർ ഗ്രാമം പദ്ധതി പ്രകാരം മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ വില്യംപാറ ഉന്നതിയിൽ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. ചന്ദ്രി, ബ്ലോക്ക് മെംബർ കെ.ഒ ദിനേശൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.പി ബാബുരാജ്, പഞ്ചായത്ത് മെംബർ ബിന്ദു കൂരാറ, പട്ടികജാതി വികസന ഓഫീസർ എസ്സ് സൗദ, കെ.ആർ ബിജു, പി ഭാസ്ക്കരൻ, പാർത്ഥൻ,ലിനീഷ് ഗോപാൽ, വി.കെ രാജൻ സംസാരിച്ചു. പൊതുമേഖലാ സ്ഥാപനമായ സിൽക്ക് ആണ് പ്രവൃത്തി ഏറ്റെടുത്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/279688/ambedkar-village-projectwork-begins-williampara-heights)