---
title: "നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ; നാടൊന്നാകെ ഒറ്റക്കെട്ടായി രംഗത്ത്"
english_title: "#entire #country #united #efforts #bring #Karandode #Edakkudi #Nanu #back #life"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/281037/entire-country-united-efforts-bring-karandode-edakkudi-nanu-back-life"
published_at: "2025-04-03T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee5fe30d78f_edakkuidi_nanu.jpg"
keywords: []
---

# നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ; നാടൊന്നാകെ ഒറ്റക്കെട്ടായി രംഗത്ത്

> **Lead Summary:** കുറ്റ്യാടി : ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരെ മനസായ് ഒറ്റക്കെട്ടായി രംഗത്ത്.

## Article Content

കുറ്റ്യാടി : ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരെ മനസായ് ഒറ്റക്കെട്ടായി രംഗത്ത്.

നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായ 'ഇദ്ദേഹത്തിൻ്റെ അടിയന്തിര ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകൾക്കുമായി 50 ലക്ഷം രൂപ വേണ്ടി വരും. കുറ്റ്യാടിയിൽ ഓട്ടോ ഓടിച്ചാണ് ഭാര്യയും വിവാഹ പ്രായമെത്തിയ മകളും മകനും ഉൾപ്പെടുന്ന തൻ്റെ കുടുംബം ഇദ്ദേഹം പുലർത്തിയിരുന്നത്.

ഇപ്പോൾ വരുമാനം നിലച്ച് പ്രതിസന്ധിയിലായ കുടുംബത്തിന് ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥ മനസ്സിലാക്കി നാട്ടുകാരും, ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടുന്ന സുമനസുകളുടെ കൂട്ടായ്മ എടക്കുടി നാണു ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു

ചെയർമാൻ കായക്കൊടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി. ഷിജിൽ , ചെയർപേഴ്സൺ വൈസ് പ്രസിഡൻ്റ് സജിഷ എടക്കുടി വർക്കിംഗ് , കൺവീനർ പൊതു പ്രവർത്തകൻ എം.കെ. ശശി ജനറൽ , ഖജാൻജി പഞ്ചായത്ത് അംഗം അബ്ദുൾ ലത്തീഫ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

അക്കൗണ്ട് വിവരങ്ങൾ ചുവടെ കൊടുക്കുന്നു

Ac No:4308000100182289

IFSC Code: PUNB0430800

Google Pay No : 8590566076

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/281037/entire-country-united-efforts-bring-karandode-edakkudi-nanu-back-life)