---
title: "കേരള സർക്കാരിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോപ്പിക്കും -ഇ.കെ.വിജയൻ എം.എൽ.എ"
english_title: "#Efforts #weaken #Kerala #government#Left #resisted#defeated#EKVijayan #MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/281654/efforts-weaken-kerala-governmentleft-resisteddefeatedekvijayan-mla"
published_at: "2025-04-06T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f2157b2e61c_cpi.jpg"
keywords: []
---

# കേരള സർക്കാരിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോപ്പിക്കും -ഇ.കെ.വിജയൻ എം.എൽ.എ

> **Lead Summary:** മൊകേരി:([**kuttiadi.truevisionnews.com**] ലോകത്തിനുതന്നെ മാതൃകയായി കൊണ്ട് ജനക്ഷേമകരമായ വികസനിർമ്മാണ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന കേരള സർക്കാരിനെ അട്ടിമറിക്കാൻ വർഗ്ഗീയ പാർട്ടികളുടെയും ജാതി,മത ശക്തികളുടെ പിന്തുണയോടെ ശ്രമങ്ങൾ നടന്നുവരികയണെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും ഇ.കെ.വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

## Article Content

മൊകേരി:([**kuttiadi.truevisionnews.com**] ലോകത്തിനുതന്നെ മാതൃകയായി കൊണ്ട് ജനക്ഷേമകരമായ വികസനിർമ്മാണ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന കേരള സർക്കാരിനെ അട്ടിമറിക്കാൻ വർഗ്ഗീയ പാർട്ടികളുടെയും ജാതി,മത ശക്തികളുടെ പിന്തുണയോടെ ശ്രമങ്ങൾ നടന്നുവരികയണെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും ഇ.കെ.വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

മൊകേരിയിൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന കെ.ടി. കണാരൻ്റെ ഇരുപതാം ചരമവാർഷികദിനത്തിൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി ഐ. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പി.ഗവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലഎക്സിക്യൂട്ടിവ് അംഗങ്ങളായ പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, കെ.കെ. മോഹൻദാസ് , കെ.പി. പവിത്രൻ, റീന സുരേഷ്, എം.പി. കുഞ്ഞിരാമൻ, വി.വി. പ്രഭാകരൻ, ഹരികൃഷ്ണ, കെ.എസ്സ് സ്മിതോഷ് സംസാരിച്ചു. ഭൂപേശ്മന്ദിരത്തിൽ വി.പി. നാണു പതാക ഉയത്തി .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/281654/efforts-weaken-kerala-governmentleft-resisteddefeatedekvijayan-mla)