---
title: "പ്രതിഭകൾക്ക് ആദരം; തിരുവപ്പന മഹോത്സവത്തിന് ഉജ്ജ്വല സമാപനം  "
english_title: "#Thiruvappana #festival #concludes #brilliant #conclusion"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/282235/thiruvappana-festival-concludes-brilliant-conclusion"
published_at: "2025-04-08T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f564ea29559_Untitled-2.jpg"
keywords: []
---

# പ്രതിഭകൾക്ക് ആദരം; തിരുവപ്പന മഹോത്സവത്തിന് ഉജ്ജ്വല സമാപനം  

> **Lead Summary:** കുറ്റ്യാടി: കള്ളാട് തേങ്ങാ കല്ലുമ്മൽ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഭഗവതി പൂജ, തിരുവപ്പന, പയങ്കുറ്റി വെള്ളാട്ടം, ഗുളികന് പന്തം കുത്തൽ മുതലായ ആചാരനുഷ്ടാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

## Article Content

കുറ്റ്യാടി: കള്ളാട് തേങ്ങാ കല്ലുമ്മൽ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഭഗവതി പൂജ, തിരുവപ്പന, പയങ്കുറ്റി വെള്ളാട്ടം, ഗുളികന് പന്തം കുത്തൽ മുതലായ ആചാരനുഷ്ടാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

മഹിളാരത്നം പുരസ്‌കാരം കാട്ടിലെ പീടികയിൽ ജാനുവിനും വിശിഷ്ട വ്യക്തികൾക്കുള്ള പുരസ്ക‌ാരം സി.പി.രഘുനാഥ് (കേരള കൗമുദി ലേഖകൻ), ഒറുവയിൽ ചന്ദ്രൻ, കെ.പി. ചന്ദ്രൻ എന്നിവർക്ക് നൽകി ആദരിച്ചു.

ടി.കെ.ജിൻസി വരച്ച മുത്തപ്പന്റെ ഛായാ ചിത്രം സമർപിച്ചു. നൃത്ത പരിശിലിക എൻ.എസ് അശ്വതിക്ക് സ്നേഹാദരം നൽകി. ചെയർമാൻ പി.പി.കുഞ്ഞിരാമൻ, കൺവീനർ ടി.കെ.ഷജീഷ്, മടപ്പുര ട്രസ്റ്റി പി.കെ.സുഗുണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/282235/thiruvappana-festival-concludes-brilliant-conclusion)