---
title: "പൊതു സമ്മേളനം; കുറ്റ്യാടിയിൽ വൻ  വഖഫ് സംരക്ഷണറാലി സംഘടിപ്പിച്ചു "
english_title: "#huge #rally #protect #waqf #organized #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/282939/huge-rally-protect-waqf-organized-kuttiadi"
published_at: "2025-04-12T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f9f048a122e_waqf__rally.jpg"
keywords: []
---

# പൊതു സമ്മേളനം; കുറ്റ്യാടിയിൽ വൻ  വഖഫ് സംരക്ഷണറാലി സംഘടിപ്പിച്ചു 

> **Lead Summary:** കുറ്റ്യാടി: വഖഫ് ഭേദഗതി നിയമത്തിനെതിരെ മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ വൻ വഖഫ് സംരക്ഷണറാലി നടത്തി. സ്ത്രീകളടക്കം നൂറ് കണക്കിന് പേർ അണിനിരന്ന റാലി കടേക്കച്ചാലിൽ നിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

## Article Content

കുറ്റ്യാടി: വഖഫ് ഭേദഗതി നിയമത്തിനെതിരെ മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ വൻ വഖഫ് സംരക്ഷണറാലി നടത്തി. സ്ത്രീകളടക്കം നൂറ് കണക്കിന് പേർ അണിനിരന്ന റാലി കടേക്കച്ചാലിൽ നിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മഹല്ല് കോ-ഓർഡിനേഷൻ ചെയർമാർ വി.പി.മൊയ്തു അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ റിജിൽ മാക്കുറ്റി, യൂത്ത് ലീഗ് ദേശീയ നേതാവ് അൻവർ സാദത്ത് പാലക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതി ബാസ് പറവൂർ, വി. അബ്ദുറഹ്‌മാൻ (സുന്നി മഹല്ല് ഫഡറേഷൻ, ഡോ.ആർ.യൂസഫ് (ജമാത്ത് ഇസ്ലാമി കേന്ദ്ര പ്രതിനിധി), സഈദ് തളിയിൽ (കെ.എൻ.എം) ശ്രീജേഷ് ഊരത്ത് (ബ്ലോക്ക് കോൺ- പ്രസി), യു.കെ.സാദിഖ് (എസ്.വൈ.എസ്), ജാഫർ വാണിമേൽ (കെഎൻഎം. മർക്കസ് സുദ്ദ അവ) എസ്.പി.കുഞ്ഞന്മദ്, പി.കെ.സുരേഷ്, മൂസ്സ കോത്തമ്പ്ര, വി.പി.കുഞ്ഞബ്ദുള്ള, എ.കെ.കെ. കരിം, സി.വി.കുഞ്ഞബ്ദുള്ള,എം.കെ.ഖാസിം എന്നിവർ പ്രസംഗിച്ചു.

കോ-ഓർഡിനേഷൻ കൺവീനർ വി.എം.ലുക്കാൻ സ്വാഗതവും വി.എം. മൊയ്തു സ്വാഗതവും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/282939/huge-rally-protect-waqf-organized-kuttiadi)