---
title: "പാർക്ക് നിശ്ചലമായി; മണിമല പാർക്കിലെ  ഉപരോധസമരം ശക്തമാക്കി സിപിഐഎം"
english_title: "#CPIM #strike #Manimala #Park #enters #third #day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/283348/cpim-strike-manimala-park-enters-third-day"
published_at: "2025-04-14T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fcb3335bdb3_cpim.jpg"
keywords: []
---

# പാർക്ക് നിശ്ചലമായി; മണിമല പാർക്കിലെ  ഉപരോധസമരം ശക്തമാക്കി സിപിഐഎം

> **Lead Summary:** വേളം: വേളം പഞ്ചായത്തിലെ മണിമലയിലെ കുട്ടികളുടെ പാർക്ക് ആക്ടീവ് പ്ലാനറ്റിന് മുന്നിൽ സിപിഐ എം വേളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആരംഭിച്ച ഉപരോധസമരത്തിൽ പാർക്ക് നിശ്ചലമായി.

## Article Content

വേളം: വേളം പഞ്ചായത്തിലെ മണിമലയിലെ കുട്ടികളുടെ പാർക്ക് ആക്ടീവ് പ്ലാനറ്റിന് മുന്നിൽ സിപിഐ എം വേളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആരംഭിച്ച ഉപരോധസമരത്തിൽ പാർക്ക് നിശ്ചലമായി.

പാർക്കിലെയും പരിസരപ്രദേശങ്ങളിലെയും കിണറുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യ ത്തിൽ ശാസ്ത്രീയമായ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, പ്ലാന്റ് സ്ഥാപിക്കുന്നത് വരെ സന്ദർശകരെ പൂർണമായി നിയന്ത്രിക്കുക, പാർക്കിൽ നിലവിലുള്ള എല്ലാ മാലിന്യ ടാങ്കുകളും അണുവിമുക്തമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല ഉപരോധസമരത്തിന് സിപിഐ എം നേതൃത്വം നൽകുന്നത്.

മുന്നാം ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെദി നേശൻ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം എൻ കെ രാമചന്ദ്രൻ, ലോ ക്കൽ സെക്രട്ടറി പി വത്സൻ, പി എം കണാരൻ, പി എം കുമാരൻ, പി പി ബാബു, വി എം ദിനേശൻ, പി സുരേഷ്‌, എം എം ചാത്തു. ടി സ്റ്റ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/283348/cpim-strike-manimala-park-enters-third-day)