---
title: "കുറ്റ്യാടിയിൽ കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി 42 കാരൻ എക്‌സൈസ് പിടിയിൽ "
english_title: "#old #man #arrested #excise #chocolates #laced #cannabis #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/283727/old-man-arrested-excise-chocolates-laced-cannabis-kuttiadi"
published_at: "2025-04-16T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff52eb39b0e_WhatsApp_Image_2025-04-16_at_11.59.49_AM.jpeg"
keywords: []
---

# കുറ്റ്യാടിയിൽ കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി 42 കാരൻ എക്‌സൈസ് പിടിയിൽ 

> **Lead Summary:** **കുറ്റ്യാടി: ** കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി ഡല്‍ഹി സ്വദേശി നാദാപുരം എക്‌സൈസിന്റെ പിടിയിലായി. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം ആണ് പിടിയിലായത്.

## Article Content

**കുറ്റ്യാടി: ** കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി ഡല്‍ഹി സ്വദേശി നാദാപുരം എക്‌സൈസിന്റെ പിടിയിലായി. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം ആണ് പിടിയിലായത്.

കുറ്റ്യാടി -തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348 ഗ്രാം തൂക്കം ഉണ്ട്.

നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/283727/old-man-arrested-excise-chocolates-laced-cannabis-kuttiadi)