---
title: "ടി.പത്മനാഭന്റെ കഥാലോകം; വട്ടോളിയില്‍ ‘നളിനകാന്തി’ സിനിമ പ്രദര്‍ശിപ്പിച്ചു"
english_title: "#TPadmanabhan #susmeshchandroth #film #Nalinakanthi #screened #Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/283799/tpadmanabhan-susmeshchandroth-film-nalinakanthi-screened-vattoli"
published_at: "2025-04-16T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff88b350775_nalinikanthi.jpg"
keywords: []
---

# ടി.പത്മനാഭന്റെ കഥാലോകം; വട്ടോളിയില്‍ ‘നളിനകാന്തി’ സിനിമ പ്രദര്‍ശിപ്പിച്ചു

> **Lead Summary:** **വട്ടോളി: **അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭനെ കുറിച്ച് സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത നളിനകാന്തി എന്ന സിനിമയുടെ പ്രദർശനം സംഘടിപ്പിച്ചു.

## Article Content

**വട്ടോളി: **അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭനെ കുറിച്ച് സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത നളിനകാന്തി എന്ന സിനിമയുടെ പ്രദർശനം സംഘടിപ്പിച്ചു.

വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഹാളിൻ നടന്ന പരിപാടിയിൽ നാസർ കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ടി.പത്മനാഭന്റെ കഥാലോകത്തെക്കുറിച്ച് സി.എച്ച്. രാജൻ സംസാരിച്ചു. സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ച സുസ്മേഷ് ചന്ദ്രോത്ത് ഓൺലൈനായി പരിപാടിക്ക് ആശംസ നേർന്നു.

സിനിമയെ വിലയിരുത്തിക്കൊണ്ട് എഴുത്തുകാരൻ ബാലൻ തളിയിൽ സംസാരിച്ചു. വിപിൻ വട്ടോളി സ്വാഗതവും ടി.പി.സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/283799/tpadmanabhan-susmeshchandroth-film-nalinakanthi-screened-vattoli)