Featured

കൈവേലിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

News |
Apr 17, 2025 11:34 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) കൈവേലിൽ കവുങ്ങിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൈവേലി സ്വദേശി മാവുള്ളചാലിൽ നൈജേഷ് (40)ആണ് മരിച്ചത് .

ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ഇവർ താമസിക്കുന്ന വീടിന്റെ തൊട്ടടുത്തുള്ള പാറേമ്മൽ എന്ന പറമ്പിലെ കവുങ്ങിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരൻ നിജേഷ് നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനസിക വിഷമത്തിൽ ജീവനൊടുക്കിയതെന്ന് സൂചന.

മൃതദേഹം വടകര ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌ മോർട്ടം നടത്തി ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.



അച്ഛൻ :നാണു

അമ്മ :ജാനു

സഹോദരങ്ങൾ :ശ്രീജേഷ്, നിജേഷ്

#young #man #committed #suicide #kaiveli #kuttiadi

Next TV

Top Stories










News Roundup