കക്കട്ടില്‍:(kuttiadi.truevisionnews.com) കണ്ടോത്ത്കുനി- നരിപ്പറ്റ പോസ്റ്റ് ഓഫീസ് റോഡ് ജെബി മേത്തര്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചിലവിലാണ് പോതുകണ്ടി മുക്ക് മുതല്‍ ചങ്ങാരോത്ത് മദ്രസ വരെ റോഡ് ഗതാഗതയോഗ്യമാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി വിശ്വനാഥന്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍ സജിത സുധാകരന്‍, സി.കെ നാണു, കെ.പി നാണു, റോഡ് കണ്‍വീനവര്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
#Transportable#Kandothkuni#Naripatta #PostOffice#road #inaugurated