---
title: " മിഴിവ്; നാം എന്താണെന്ന് തിരിച്ചറിയാൻ വായനയിലൂടെ സാധിക്കും - പി.കെ.പാറക്കടവ് "
english_title: "#reading #recognize #what-we-are #P-K-Parakkadavu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/284604/reading-recognize-what-we-are-p-k-parakkadavu"
published_at: "2025-04-20T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6804921a7e9b6_aaaaaaaaaaaa.jpg"
keywords: []
---

#  മിഴിവ്; നാം എന്താണെന്ന് തിരിച്ചറിയാൻ വായനയിലൂടെ സാധിക്കും - പി.കെ.പാറക്കടവ് 

> **Lead Summary:** **കുറ്റ്യാടി:**([**kuttiadi.truevisionnews.com**] ഗ്രന്ഥശാല പ്രസ്ഥാനവും വായനശാലകളും സമൂഹത്തിലെ വിളക്കുകളാണെന്നും നാം എന്താണെന്നുള്ള തിരിച്ചറിവ് വായനയിലൂടെ ലഭിക്കുമെന്നും എഴുത്തുകാരൻ പി.കെ.പാറക്കടവ് പറഞ്ഞു. നരിക്കൂട്ടുംചാൽ വേദിക വായനശാല' മിഴിവ് 25' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി:**([**kuttiadi.truevisionnews.com**] ഗ്രന്ഥശാല പ്രസ്ഥാനവും വായനശാലകളും സമൂഹത്തിലെ വിളക്കുകളാണെന്നും നാം എന്താണെന്നുള്ള തിരിച്ചറിവ് വായനയിലൂടെ ലഭിക്കുമെന്നും എഴുത്തുകാരൻ പി.കെ.പാറക്കടവ് പറഞ്ഞു. നരിക്കൂട്ടുംചാൽ വേദിക വായനശാല' മിഴിവ് 25' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ അരങ്ങേറ്റം, നാടകം, നൃത്ത നൃത്യങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ നടന്നു. വേദിക പ്രസിഡന്റ് ജെ.ഡി. ബാബു അധ്യക്ഷനായി. ചടങ്ങിൽ ഇരുപത്തഞ്ചിലധികം തവണ രക്തദാനം നടത്തിയ കെ.കെ.സന്തോഷ്, ജെ.എസ്. വിശ്വജിത്ത് എന്നിവരെ അനുമോദിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബാലൻ,ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ ലീബ സുനിൽ, വാർഡ് മെമ്പർ ടി.കെ.കുട്ട്യാലി, എസ്.ജെ.സജീവ് കുമാർ, ഡോ: കെ.മൂസ, ബാലൻ തളിയിൽ, പി.കെ.സുരേഷ്, പി.സി.രവീന്ദ്രൻ, വി.പി.മൊയ്തു, ഒ പി.മഹേഷ്, കെ.കെ.രവീന്ദ്രൻ, ടി.സുരേഷ് ബാബു, വി.ടി.അനുപമ, എം.കെ.രമ, ഡോ എസ്.ഡി.സുധീപ്, പി.പി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/284604/reading-recognize-what-we-are-p-k-parakkadavu)