---
title: "യുവതികളുടെ വീഡിയോ പകർത്തിയതിന് കരണ്ടോട് സ്വദേശിക്കെതിരെ കേസ് "
english_title: "Case against Karandodu native for filming video of young women"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/286/case-against-karandodu-native-for-filming-video-of-young-women"
published_at: "2021-09-27T08:22:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615132c615046_Untitled-3.jpg"
keywords: []
---

# യുവതികളുടെ വീഡിയോ പകർത്തിയതിന് കരണ്ടോട് സ്വദേശിക്കെതിരെ കേസ് 

> **Lead Summary:** **കുറ്റ്യാടി : ** കരണ്ടോട് വീട്ടിൽ അതിക്രമിച്ച് കയറി യുവതികളുടെ വീഡിയോ പകർത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. സംഭവത്തിൽ വീട്ടമ്മയുടെ പരാതിയിൽ കരണ്ടോട് സ്വദേശിയുടെ പേരിൽ പോലീസ് കേസെടുത്തു.

## Article Content

**കുറ്റ്യാടി : ** കരണ്ടോട് വീട്ടിൽ അതിക്രമിച്ച് കയറി യുവതികളുടെ വീഡിയോ പകർത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. സംഭവത്തിൽ വീട്ടമ്മയുടെ പരാതിയിൽ കരണ്ടോട് സ്വദേശിയുടെ പേരിൽ പോലീസ് കേസെടുത്തു.

കരണ്ടോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കരണ്ടോട് വലിയ പറമ്പത്ത് നസീറിന്‍റെ പേരിലാണ് കുറ്റ്യാടി പോലിസ് കേസെടുത്തത്.

തൊട്ടടുത്ത ഭർത്തൃസഹോദരന്റെ വീട്ടുമുറ്റത്ത് നിൽക്കവേ നസീർ എന്നയാൾ വീട്ടുമുറ്റത്ത് കയറുകയും തന്റെയും ഭർത്താവിന്റെ സഹോദരന്മാരുടെ ഭാര്യമാരുടെയും വിഡിയോ പകർത്തുകയും ചോദ്യം ചെയ്തപ്പോൾ അസഭ്യംപറഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/286/case-against-karandodu-native-for-filming-video-of-young-women)