---
title: "അരങ്ങ് ഉണരും; സൂഫി സംഗീത നിശ നാളെ കുറ്റ്യാടിയിൽ "
english_title: "Sufi music night Kuttiadi tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/286231/sufi-music-night-kuttiadi-tomorrow"
published_at: "2025-04-27T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680e0408e4f59_sufi.jpg"
keywords: []
---

# അരങ്ങ് ഉണരും; സൂഫി സംഗീത നിശ നാളെ കുറ്റ്യാടിയിൽ 

> **Lead Summary:** കുറ്റ്യാടി: സുഫിയാന കുറ്റ്യാടിയും മലയാളി ഫെഡറേഷനും സംഘടിപ്പിക്കുന്ന സൂഫി സംഗീത നിഷ തിങ്കളാഴ്ച കുറ്റ്യാടിയിൽ അരങ്ങേറും.

## Article Content

കുറ്റ്യാടി: സുഫിയാന കുറ്റ്യാടിയും മലയാളി ഫെഡറേഷനും സംഘടിപ്പിക്കുന്ന സൂഫി സംഗീത നിഷ തിങ്കളാഴ്ച കുറ്റ്യാടിയിൽ അരങ്ങേറും.

വൈകിട്ട് 7 ന് കുറ്റ്യാടി എം ഐ യു പി സ്കൂളിൽ നടക്കും. പരിപാടി കോഴിക്കോട് ശാന്തിനികേതൻ ഡയറക്ടർ ഷാജുഭായ് ഉദ്ഘാടനം ചെയ്യും. വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധി വി. എം സിദ്ദിഖ് മുഖ്യതിഥിയായിരിക്കും.

സൂഫി ഗായകരായ ഫൈസൽ കാലിക്കറ്റ്‌, അമീന ഹമീദ്, എന്നിവർ നേതൃത്വം നൽകും. വാർത്ത സമ്മേളനത്തിൽ അബ്ദുള്ള സൽമാൻ, നാസർ തയ്യുള്ളതിൽ, അഹമ്മദ് മൂന്നാംകൈ, പവിത്രൻ കുറ്റ്യാടി, മോഹൻ ദാസ് കായക്കൊടി, അസീസ് കുളങ്ങരത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/286231/sufi-music-night-kuttiadi-tomorrow)