തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്ത് റീടാറിങ് പൂർത്തിയാക്കിയ പതിനഞ്ചാം വാർഡിലെ പൈക്കളങ്ങാടി പുക്കാട് വയൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ പി നഷ്‌മ അധ്യക്ഷയായി. ടി കെ നുസ്രത്ത്, വി സുപ്പി, കെ പി അമ്മത്, സി എച്ച് സൈതലവി, കുനിയിൽ കുഞ്ഞബ്ദുല്ല, ടി പി അഷ്റഫ്, കെ പി നബിൽ, പി പി സലീം, നിസാർ കുണ്ടോട്ടി, കുഞ്ഞമ്മദ് കുണ്ടോട്ടി എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ കെ പി ശംസീർ സ്വാഗതം പറഞ്ഞു.
Kavilumpara Panchayat inaugurated road after completing retarring