Apr 29, 2025 10:33 AM

കുറ്റ്യാടി : (Kuttiadi.truevisionnews.com) കായക്കൊടി ചങ്ങരംകുളത്ത് വയോധികനെ കാണാതായതായി പരാതി . കണ്ണംകൈ മീത്തൽ പൊക്കനെ (ചെക്കോട്ടി ) (75) നെയാണ് കാണാതായത് . ഇന്നലെ രാവിലെ പത്തരയോടെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് . പിന്നീട് വീട്ടിലേക്ക് മടങ്ങി വരാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി .

പറശ്ശിനിക്കടവിലേക്ക് പോയതായി വിവരം ലഭിച്ചതിനെത്തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല . മകൻ സുരേഷിന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

പോകുമ്പോൾ വെള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം. 9497987189, 9497980782, 0496 2597100

Elderly man missing Changaramkulam kayakkodi Police investigation

Next TV

Top Stories










News Roundup