കാവിലുംപാറ:(truevisionnews.com) ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടീവ് കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗം കെ പി സി സി മെമ്പർ കെ ടി ജെയ്സ് ഉദ്ഘാടനം ചെയ്തു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഹൽഗാമയിലെ ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. ഭീകരവിരുദ്ധ പ്രതിജ്ഞ ഒ. രവീന്ദ്രൻ മാസ്റ്റർ ചൊല്ലിക്കൊടുത്തു.. കെ പി രാജൻ ജോൺ പൂതക്കുഴി കോരംങ്കോട്ട് മൊയ്തു കുഞ്ഞാലി മാസ്റ്റർ മണ്ഡലം പ്രസിഡൻ്റ്മാ രായ കെ പി ബിജു സി കെ നാണു സത്യനാഫ് പി ജി മുത്തലിബ് എന്നിവർ സംസാരിച്ചു.. യോഗത്തിൽ പപ്പൻ തൊട്ടിൽപ്പാലം സ്വാഗതവും മോയൻ കോട് കുഞ്ഞിക്കണ്ണൻ നന്ദിയും രേഖപ്പെടുത്തി.
Kavilumpara Block Congress Executive Convention