---
title: "തൊട്ടിൽപ്പാലത്ത് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു "
english_title: "Search continues missing rubber tapping worker Thottilpalam kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/286938/search-continues-missing-rubber-tapping-worker-thottilpalam"
published_at: "2025-04-30T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811d148e4d5e_missing.jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു 

> **Lead Summary:** **തൊട്ടിപ്പാലം: **തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി ബന്ധുക്കളും പൊലീസും തിരച്ചിൽ തുടരുന്നു. തൊട്ടിൽപ്പാലത്തെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ പണി സ്ഥലത്തേക്ക് പോയ മധ്യവയസ്കൻ തിരിച്ചെത്താത്തതായാണ് പരാതി. കാവിലുംപാറ സ്വദേശി കലയക്കൂട്ടത്തിൽ ബാബു നെയാണ് കാണാതായത്.

## Article Content

**തൊട്ടിപ്പാലം: **തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ റബ്ബർ ടാപ്പിംഗ് തൊഴിലാളിക്കായി ബന്ധുക്കളും പൊലീസും തിരച്ചിൽ തുടരുന്നു. തൊട്ടിൽപ്പാലത്തെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ പണി സ്ഥലത്തേക്ക് പോയ മധ്യവയസ്കൻ തിരിച്ചെത്താത്തതായാണ് പരാതി. കാവിലുംപാറ സ്വദേശി കലയക്കൂട്ടത്തിൽ ബാബു നെയാണ് കാണാതായത്.

ഇന്നലെ രാവിലെ ഇയാൾ താമസിക്കുന്ന കാവിലുംപാറയുള്ള വീട്ടിൽ നിന്നും പണിസ്ഥലത്തേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ  പൊലീസിൽ പരാതി നൽകിയത്. മകൻ നിധിൻ ബാബുവിന്റെ പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/286938/search-continues-missing-rubber-tapping-worker-thottilpalam)