---
title: "കായക്കൊടി പഞ്ചായത്തിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് ജനകീയ ജാഗ്രതാസമിതി"
english_title: "Janakiya Jagratha Samiti organizes anti drug human chain Kayakkodi Panchayath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/288048/janakiya-jagratha-samiti-organizes-anti-drug-human-chain-kayakkodi-panchayath"
published_at: "2025-05-05T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681874d1ac918_human_chain.jpg"
keywords: []
---

# കായക്കൊടി പഞ്ചായത്തിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് ജനകീയ ജാഗ്രതാസമിതി

> **Lead Summary:** **കായക്കൊടി: **കായക്കൊടി പഞ്ചായത്തിലെ 14, 15, 16 വാർഡുകളിലെ ജനകീയ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ആദ്യകണ്ണിയും സംഘാടകസമിതി ചെയർമാൻ കെ അംബുജാക്ഷൻ അവസാന കണ്ണിയുമായി. മനുഷ്യച്ചങ്ങലയിൽ നാദാപുരം സിവിൽ എക്സൈസ് ഓഫീസർ പി പി ശ്രീജേഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

## Article Content

**കായക്കൊടി: **കായക്കൊടി പഞ്ചായത്തിലെ 14, 15, 16 വാർഡുകളിലെ ജനകീയ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ആദ്യകണ്ണിയും സംഘാടകസമിതി ചെയർമാൻ കെ അംബുജാക്ഷൻ അവസാന കണ്ണിയുമായി. മനുഷ്യച്ചങ്ങലയിൽ നാദാപുരം സിവിൽ എക്സൈസ് ഓഫീസർ പി പി ശ്രീജേഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/288048/janakiya-jagratha-samiti-organizes-anti-drug-human-chain-kayakkodi-panchayath)