May 6, 2025 09:09 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവർത്തി അതിവേഗത്തിൽ പുരോഗമിക്കുന്നു. ഈ വർഷം ഡിസംബർ മാസത്തോടുകൂടി തന്നെ പൂർത്തീകരണത്തിലേക്ക് എത്തിക്കാൻ ലക്ഷ്യം വെച്ചാണ് പ്രവർത്തി മുന്നോട്ടു നീങ്ങുന്നത്.

ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നഷ്ടപരിഹാര വിതരണം ഇനി ഏതാനും ഭൂവുടമകൾക്ക് മാത്രമേ ലഭിക്കാൻ ബാക്കിയുള്ളൂ.ധനകാര്യ ,പൊതുമരാമത്ത് ,റവന്യൂ വകുപ്പുകളുടെ സമയബന്ധിതമായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ അതിവേഗത്തിലാണ് കുറ്റ്യാടി ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്. മെയ്മാസം തന്നെ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും. പ്രവർത്തിക്കാവശ്യമായ തെങ്ങിൻ പൈലുകൾ സംഭരിച്ചുവരികയാണ്'.

കുറ്റ്യാടി ബൈപ്പാസ് പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ വച്ച് യോഗം ചേർന്നു. യോഗത്തിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഒ.ടി. നഫീസ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ടി കെ മോഹൻദാസ് പദ്ധതിയുടെ കരാറുകാരായ ബാബ് കൺസ്ട്രക്ഷൻ പ്രതിനിധികൾ, ആർബിഡിസി കെ എൻജിനീയർ ശ്രീ അതുൽ, ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർ ശ്രീമതി ഉഷാ പി,വാർഡ് മെമ്പർ ശ്രീ ഹാഷിം,റൈറ്റ്സ് പ്രതിനിധി എന്നിവർ പങ്കെടുത്തു.





Kuttiiadi bypass work progressing

Next TV

Top Stories










News Roundup