---
title: "നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് "
english_title: "Thottilppalam Road accident nabeel funeral evening "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/289229/thottilppalam-road-accident-nabeel-funeral-evening"
published_at: "2025-05-10T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681f28c7a4b9e_nabeel.jpg"
keywords: []
---

# നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് 

> **Lead Summary:** **കുറ്റ്യാടി: **തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നബീലിന് ഇന്ന് നാട് വിട ചൊല്ലും. യുവാവിന്റെ സംസ്‍കാരം ഇന്ന് 7 മണിക്ക് കൊടക്കൽ ജുമുഅ മസ്ജിദിൽ.

## Article Content

**കുറ്റ്യാടി: **തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നബീലിന് ഇന്ന് നാട് വിട ചൊല്ലും. യുവാവിന്റെ സംസ്‍കാരം ഇന്ന് 7 മണിക്ക് കൊടക്കൽ ജുമുഅ മസ്ജിദിൽ.

പൂളക്കണ്ടി താമസിക്കും അടുക്കത്ത് നബീൽ (43 )ആണ് മരിച്ചത് . തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.  തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നബീൽ തെറിച്ച് വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

റോഡ് സൈഡിലെ മരം കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു . വീതി കുറഞ്ഞ റോഡിൽ അപകടങ്ങൾ ആവർത്തിക്കുമ്പോൾ അധികൃതർ പാലിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധമായി നാട്ടുകാർ കഞ്ഞിരോലി കുറ്റ്യാടി റോഡ് ഉപരോധിച്ചു. ഇന്ന് വൈകുന്നേരം 5 30 ന് കുറ്റ്യാടി മുസ്ലിം യതീം ഖാന ടൗൺ ജുമുഅ മസ്ജിദിലെ മയ്യത്ത് നിസ്കാരത്തിനു ശേഷമാണ് സംസ്കാരം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/289229/thottilppalam-road-accident-nabeel-funeral-evening)