---
title: "മഹാത്മാഗാന്ധി കുടുംബസംഗമം; കുന്നുമ്മല്‍ പഞ്ചായത്തിലെ പാറക്കുളം ശുചീകരിക്കണം -കോണ്‍ഗ്രസ്  "
english_title: "Congress organized Mahatma Gandhi family reunion kunnummal panchayth"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/290180/congress-organized-mahatma-gandhi-family-reunion-kunnummal-panchayth"
published_at: "2025-05-15T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6825b1bd203ba_family_union.jpg"
keywords: []
---

# മഹാത്മാഗാന്ധി കുടുംബസംഗമം; കുന്നുമ്മല്‍ പഞ്ചായത്തിലെ പാറക്കുളം ശുചീകരിക്കണം -കോണ്‍ഗ്രസ്  

> **Lead Summary:** **കക്കട്ടില്‍: **കുന്നുമ്മല്‍ പഞ്ചായത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം ശ്രദ്ദേയമായി. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ മലിനമായ റവന്യു പുറമ്പോക്കിലെ പാറക്കുളം ശുചീകരിക്കണമെന്ന് പത്താം വാര്‍ഡ് കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.

## Article Content

**കക്കട്ടില്‍: **കുന്നുമ്മല്‍ പഞ്ചായത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം ശ്രദ്ദേയമായി. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ മലിനമായ റവന്യു പുറമ്പോക്കിലെ പാറക്കുളം ശുചീകരിക്കണമെന്ന് പത്താം വാര്‍ഡ് കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.

സി. എച്ച് അന്‍വര്‍ സാദത്ത് അധ്യക്ഷനായി. ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. എലിയാറ അനന്തന്‍, ജമാല്‍ മൊകേരി, ബീന കുളങ്ങരത്ത്, മുരളി കുളങ്ങരത്ത്, റാഷിദ് വട്ടോളി, പി.കെ ഷമീര്‍, വി.പി രാഘവന്‍ നമ്പ്യാര്‍, കെ. കുഞ്ഞിരാമന്‍, സി.എം അമ്മദ് ഹാജി, ഹമീദ് പുതിയേടത്ത്, റംല സി. കക്കട്ടില്‍, പി.എം അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/290180/congress-organized-mahatma-gandhi-family-reunion-kunnummal-panchayth)