---
title: "വന്യമൃഗ ശല്യം; നരിപ്പറ്റയിലെ കര്‍ഷകരുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണം -യു ഡി എഫ്"
english_title: "permanent solution needed for farmers suffering Naripatta UDF"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/290327/permanent-solution-needed-for-farmers-suffering-naripatta-udf"
published_at: "2025-05-16T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6826cf1ec88be_udf.jpg"
keywords: []
---

# വന്യമൃഗ ശല്യം; നരിപ്പറ്റയിലെ കര്‍ഷകരുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണം -യു ഡി എഫ്

> **Lead Summary:** **നരിപ്പറ്റ: **വന്യമൃഗ ശല്യം കാരണം കര്‍ഷകരുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്ന് യു ഡി എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗ ശല്യം നിമിത്തം നരിപ്പറ്റയിലെ കര്‍ഷകര്‍ ദിവസേന ബുദ്ധിമുട്ടുകയാണ്.

## Article Content

**നരിപ്പറ്റ: **വന്യമൃഗ ശല്യം കാരണം കര്‍ഷകരുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്ന് യു ഡി എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗ ശല്യം നിമിത്തം നരിപ്പറ്റയിലെ കര്‍ഷകര്‍ ദിവസേന ബുദ്ധിമുട്ടുകയാണ്.

നാളികേരമുള്‍പ്പെടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിളവെടുക്കാന്‍ കഴിയാതെ കൃഷിയെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് കര്‍ഷകര്‍ നിരാശ്രരായി ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണ്. നിയോജക മണ്ഡലം എംഎല്‍എ ഈ വിഷയത്തില്‍ ഗൗരവപൂര്‍വ്വ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി. ജാഫര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍. ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. എം. കുഞ്ഞിക്കണ്ണന്‍, കെ.എം. ഹമീദ്, പി.കെ. പ്രസാദ്, ഇ.കെ ഇബ്രായി, കെ. ചന്ദ്രന്‍, കെ.വി. മഹമൂദ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/290327/permanent-solution-needed-for-farmers-suffering-naripatta-udf)