---
title: "സഹജീവികളെ ചേർത്ത് നിർത്തി മെട്രോ ഗ്രൂപ്പ്; ഓക്സിജൻ കോൺസൻ്റേറ്റർ കൈമാറി"
english_title: "Metro Group hands over oxygen concentrator Kuttiadi Nanma Charitable Trust"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/291522/metro-group-hands-over-oxygen-concentrator-kuttiadi-nanma-charitable-trust"
published_at: "2025-05-22T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682eb0a30ff81_metro_group.jpg"
keywords: []
---

# സഹജീവികളെ ചേർത്ത് നിർത്തി മെട്രോ ഗ്രൂപ്പ്; ഓക്സിജൻ കോൺസൻ്റേറ്റർ കൈമാറി

> **Lead Summary:** **കുറ്റ്യാടി: ** സഹജീവികളെ ചേർത്ത് നിർത്തി മെട്രോ ഗ്രൂപ്പ്. മെട്രോ ഗ്രൂപ്പിൻ്റെ പുതിയ സംരഭമായ സൈലോ ഫർണിച്ചർ കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസൻ്റേറ്റർ കൈമാറി. വടയത്ത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: ** സഹജീവികളെ ചേർത്ത് നിർത്തി മെട്രോ ഗ്രൂപ്പ്. മെട്രോ ഗ്രൂപ്പിൻ്റെ പുതിയ സംരഭമായ സൈലോ ഫർണിച്ചർ കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസൻ്റേറ്റർ കൈമാറി. വടയത്ത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ മെഷീൻ. പാണക്കാട് സെയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്നും ട്രസ്റ്റ് ചെയർമാൻ ജമാൽ കണ്ണോത്ത് ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ എന്നിവർ ഓക്സിജൻ കോൺസൻ്റേറ്റർ ഏറ്റുവാങ്ങി.

മെട്രോ ഗ്രൂപ്പ് എം ഡി ജാബിർ എം.കെ വി.പി മൊയ്തു, അഷ്റഫ് മുല്ല, ഫാരിസ് വി.വി എന്നിവർ സന്നിഹിധരായി. സഹജീവികളെ ചേർത്ത് പിടിച്ച് ജീവകാരുണ്യ രംഗത്ത് നൻമയോട് ചേർന്ന് നിൽക്കുന്ന മെട്രോഗ്രൂപ്പ് മാനേജ്മെൻ്റിന് കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റ് നന്നിയറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/291522/metro-group-hands-over-oxygen-concentrator-kuttiadi-nanma-charitable-trust)