---
title: "മണ്ണിട്ട് മൂടിയ നീർച്ചാലുകൾ പുനഃസ്ഥാപിച്ചു; പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി "
english_title: "solution waterlogging Poolakkul town velom panchayath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292766/solution-waterlogging-poolakkul-town-velom-panchayath"
published_at: "2025-05-28T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836dd4e5ccc5_pulakkoll.jpg"
keywords: []
---

# മണ്ണിട്ട് മൂടിയ നീർച്ചാലുകൾ പുനഃസ്ഥാപിച്ചു; പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി 

> **Lead Summary:** **വേളം: **വേളം പഞ്ചായത്തിലെ പൂളക്കൂൽ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമായി. മണ്ണിട്ട് മൂടിയ നീർച്ചാലുകൾ പുനഃസ്ഥാപിച്ച് പരിഹാരം കണ്ടതായി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അറിയിച്ചു. കടകളിലും മറ്റും വെള്ളം കയറി ദുരിതം വിതച്ചിരുന്നു.സർവകക്ഷിയുടെ നേതൃത്വത്തിലാണ് ദുരിതത്തിന് പരിഹാരം കണ്ടിരിക്കുന്നത്.

## Article Content

**വേളം: **വേളം പഞ്ചായത്തിലെ പൂളക്കൂൽ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമായി. മണ്ണിട്ട് മൂടിയ നീർച്ചാലുകൾ പുനഃസ്ഥാപിച്ച് പരിഹാരം കണ്ടതായി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അറിയിച്ചു. കടകളിലും മറ്റും വെള്ളം കയറി ദുരിതം വിതച്ചിരുന്നു.സർവകക്ഷിയുടെ നേതൃത്വത്തിലാണ് ദുരിതത്തിന് പരിഹാരം കണ്ടിരിക്കുന്നത്.

ജനപ്രതിനിധികളായ പി.എം.കുമാരൻ, പി.സൂപ്പി, അനീഷ പ്രദീപ്, ഇ.പി. സലിം, സുമ മലയിൽ, സി. ഫാത്തിമ, എം.സി. മൊയ്തു, പി.പി.ചന്ദ്രൻ, അസി.സെക്രട്ടറി സിബി, വില്ലേജ് ഓഫീസർ രാജേഷ്, പോലിസ് ഓഫീസർ, എൽ.എസ്.ജി.ഡി. എഞ്ചിനിയർ കെ.ടി. ആഷിഖ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മഠത്തിൽ ശ്രീധരൻ, വി.പി.ശശി, കെ. സത്യൻ, വി.പി. അബ്ദുള്ള, കുനിയിൽ രാഘവൻ, ജീവനക്കാരായ ശംസിർ, കെ.ഗഫൂർ, ശമീന, ശാഹിദ് എന്നിവർ പങ്കാളിയായി. പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292766/solution-waterlogging-poolakkul-town-velom-panchayath)