സ്വപ്ന നേട്ടം; സിവിൽ സർവീസ് റാങ്ക് ജേതാവ് അജയ് ആർ രാജിന് കുറ്റ്യാടി സി- ഗേറ്റിന്റെ സ്നേഹാദരം

സ്വപ്ന നേട്ടം; സിവിൽ സർവീസ് റാങ്ക് ജേതാവ് അജയ് ആർ രാജിന് കുറ്റ്യാടി സി- ഗേറ്റിന്റെ സ്നേഹാദരം
May 28, 2025 05:14 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) നിരന്തര പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ യിൽ ഉയർന്ന റാങ്ക് നേടിയ അജയ് ആർ രാജിന് സി -ഗേറ്റ് കുറ്റ്യാടിയുടെ സ്നേഹാദരം. തൊട്ടിൽപാലം നാഗംപാറയിലെ രാജൻ- രാധ ദമ്പതികളുടെ മകനാണ് അജയ്. നിലവിൽ തൃശൂർ ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായ അജയ് 730 ാം റാങ്ക് നേടിയാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയത്.

വിദ്യാഭ്യാസ രംഗത്ത് സി-ഗേറ്റ് നടത്തുന്ന ഇടപെടലുകൾ മികച്ച റിസൾട്ട് ഉണ്ടാക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് തൻ്റെ വിജയമെന്ന് അജയ് അഭിപ്രായപ്പെട്ടു. സി-ഗേറ്റ് സിഡിസി യിലൂടെ ലഭിച്ച പരിശീലനങ്ങളും ഡോ. അദീല അബ്ദുള്ള ഐ എ എസ് ലീഡ് ചെയ്ത സെഷനും സിവിൽ സർവീസ് എന്ന സ്വപ്നസാഫല്യത്തിന് സഹായകമായി എന്ന് അജയ് പറഞ്ഞു. അദീലയ്ക്ക് ശേഷം സി-ഗേറ്റിലൂടെ സിവിൽ സർവിസിൽ എത്തുന്ന രണ്ടാമത്തേയാളാണ് താൻ. എന്താണോ സി-ഗേറ്റ് നൽകിയത് അത് തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം തനിക്കുണ്ടെന്നും അജയ് പറഞ്ഞു.

സി- ഗേറ്റ് സെക്രട്ടറി എൻ. ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ അബ്ദുല്ല സൽമാൻ അദ്ധ്യക്ഷത വഹിച്ചു. സിഡിസി ഡയറക്ടർ സമീർ ഓണിയിൽ മുഖ്യ പ്രഭാഷണം നടത്തി. അജയ് ആർ. രാജിൻ്റെ സഹോദരൻ പ്രൊ. റിനോജ്, അഡ്വ. ജമാൽ, വി യൂസുഫ്, കെ സി നൌഷാദ്, എൻ.പി സക്കീർ, റജിന രാജ് പി, ഇഷ്മ വി എന്നിവർ സംബന്ധിച്ചു


Civil Service rank holder Ajay R Raj ​​receives honour Kuttiadi C Gate

Next TV

Related Stories
മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് അപകടം; നാലു പേർക്ക് പരിക്ക്

May 29, 2025 05:32 PM

മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് അപകടം; നാലു പേർക്ക് പരിക്ക്

മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ്...

Read More >>
Top Stories