---
title: "ശക്തമായ കാറ്റ്; കുറ്റ്യാടി രജിസ്റ്റർ ഓഫീസിന്റെ മുകളിൽ  പടുകൂറ്റൻ മരം വീണു"
english_title: "wind tree fell top Kuttiadi register office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292846/wind-tree-fell-top-kuttiadi-register-office"
published_at: "2025-05-28T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68373a18f0b47_tree_fell.jpg"
keywords: []
---

# ശക്തമായ കാറ്റ്; കുറ്റ്യാടി രജിസ്റ്റർ ഓഫീസിന്റെ മുകളിൽ  പടുകൂറ്റൻ മരം വീണു

> **Lead Summary:** **കുറ്റ്യാടി: **ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാടിയിൽ വ്യാപക നാശം. വീശിയടിച്ച കാലവർഷ കാറ്റിൽ കുറ്റ്യാടി രജിസ്റ്റർ ഓഫീസിന്റെ മുകളിൽ പടുകൂറ്റൻ മരം വീണു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. രജിസ്റ്റർ ഓഫീസിൽ ആളില്ലാത്തതിനാൽ ആളപായം ഒഴിവായി.

## Article Content

**കുറ്റ്യാടി: **ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാടിയിൽ വ്യാപക നാശം. വീശിയടിച്ച കാലവർഷ കാറ്റിൽ കുറ്റ്യാടി രജിസ്റ്റർ ഓഫീസിന്റെ മുകളിൽ പടുകൂറ്റൻ മരം വീണു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. രജിസ്റ്റർ ഓഫീസിൽ ആളില്ലാത്തതിനാൽ ആളപായം ഒഴിവായി.

ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടന്റെ നേതൃത്വത്തിൽ ഹഖീം.ടി കെ വി, ഇ. മുഹമ്മദ് ബഷീർ, കെ.എം.ബഷീർ തുടങ്ങിയവർ മരം മുറിച്ചു മാറ്റി അപകടവസ്ഥ ഒഴിവാക്കി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292846/wind-tree-fell-top-kuttiadi-register-office)