---
title: "വീശിയടിച്ച് കാലവർഷക്കാറ്റ്; കാവിലുംപാറയിൽ വീടിന് മുകളിൽ ഇലക്ട്രിക്ക് പോസ്റ്റ് വീണു, ഒഴിവായത് വൻ അപകടം "
english_title: "Heavy winds Electric post falls house Kavilumpara "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292853/heavy-winds-electric-post-falls-house-kavilumpara"
published_at: "2025-05-28T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683743bf1c786_wind.jpg"
keywords: []
---

# വീശിയടിച്ച് കാലവർഷക്കാറ്റ്; കാവിലുംപാറയിൽ വീടിന് മുകളിൽ ഇലക്ട്രിക്ക് പോസ്റ്റ് വീണു, ഒഴിവായത് വൻ അപകടം 

> **Lead Summary:** **കാവിലുംപാറ: ** കാവിലുംപാറ പഞ്ചായത്തിൽ നാശം വിതച്ച് കനത്ത കാറ്റ്. ഇലക്ട്രിക്ക് പോസ്റ്റ് വീണ് വീടിന് കേടുപാട് സംഭവിച്ചു. ഓടൻകാടുമ്മൽ താമസിക്കുന്ന വണ്ണത്താൻ കോട്ടേമ്മൽ കുമാരന്റെ വീടിന് മുകളിലാണ് ഇലക്ട്രിക്ക് പോസ്റ്റ് വീണത്.

## Article Content

**കാവിലുംപാറ: ** കാവിലുംപാറ പഞ്ചായത്തിൽ നാശം വിതച്ച് കനത്ത കാറ്റ്. ഇലക്ട്രിക്ക് പോസ്റ്റ് വീണ് വീടിന് കേടുപാട് സംഭവിച്ചു. ഓടൻകാടുമ്മൽ താമസിക്കുന്ന വണ്ണത്താൻ കോട്ടേമ്മൽ കുമാരന്റെ വീടിന് മുകളിലാണ് ഇലക്ട്രിക്ക് പോസ്റ്റ് വീണത്.

ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്തുള്ള ഇലക്ട്രിക് ലൈനിൽ മരം വീഴുകയായിരുന്നു. ഇതേ തുടർന്ന് ഇലക്ട്രിക് പോസ്റ്റും,ലൈനും വീടിന് മുകളിൽ പതിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292853/heavy-winds-electric-post-falls-house-kavilumpara)