---
title: "കുറ്റ്യാടിയിൽ വാർഡുതലത്തിൽ ദുരന്ത നിവാരണ പ്രവർത്തനം ഏകോപിപ്പിക്കും "
english_title: "Kuttiadi Disaster management activities coordinated ward level "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292947/kuttiadi-disaster-management-activities-coordinated-ward-level"
published_at: "2025-05-29T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68380c7664480_thunder.jpg"
keywords: []
---

# കുറ്റ്യാടിയിൽ വാർഡുതലത്തിൽ ദുരന്ത നിവാരണ പ്രവർത്തനം ഏകോപിപ്പിക്കും 

> **Lead Summary:** കുറ്റ്യാടി:([**kuttiadi.truevisionnews.com**] വിവിധ മേഖലയിൽപ്പെട്ടവരെ ഉൾപ്പെടുത്തി കുറ്റ്യാടിയിൽ എല്ലാ വാർഡുകളിലും ദുരന്തനിവാരണ പ്രവർത്തനം ഏകോപിപ്പിക്കും. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റാനും റോഡിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനും തീരുമാനിച്ചു. പൊലീസ്, അഗ്നിരക്ഷാ വിഭാഗം, റവന്യു, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, വിവിധ സന്നദ്ധസേന പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ജൂൺ അഞ്ചിന് മുമ്പ് വാർഡുതല യോഗങ്ങൾ ചേരും.

## Article Content

കുറ്റ്യാടി:([**kuttiadi.truevisionnews.com**] വിവിധ മേഖലയിൽപ്പെട്ടവരെ ഉൾപ്പെടുത്തി കുറ്റ്യാടിയിൽ എല്ലാ വാർഡുകളിലും ദുരന്തനിവാരണ പ്രവർത്തനം ഏകോപിപ്പിക്കും. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റാനും റോഡിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനും തീരുമാനിച്ചു. പൊലീസ്, അഗ്നിരക്ഷാ വിഭാഗം, റവന്യു, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, വിവിധ സന്നദ്ധസേന പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ജൂൺ അഞ്ചിന് മുമ്പ് വാർഡുതല യോഗങ്ങൾ ചേരും.

പഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ്, എ സി അബ്ദുൽ മജിദ്, എം പി കരീം, നിഷ കുയ്യടി, സബിന മോഹൻ, ടി കെ കുട്ട്യാലി, പഞ്ചായത്ത് സെക്രട്ടറി ഒ ബാബു, വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ കെ അഫ്സൽ, വില്ലേജ് ഓഫീസർ അസ്കർ, കെഎസ്ഇബി അസി. എൻജിനിയർ മുഹമ്മദ് ബഷീർ, അഗ്നി രക്ഷാസേന ഓഫീസർ ലികേ ഷ്, എൽഎസ്‌ജിഡി അസി. എൻജിനിയർ ശ്രീജിത്ത്, പിഡബ്ള്യുഡി ഓവർസിയർ നികേഷ്, എഇ കെ മുഹമ്മദ് ബഷീർ, സി എൻ ബാലകൃഷ്ണൻ, എൻ സി കു മാരൻ, വി പി മൊയ്തു, ഒ പി മഹേഷ്, പി കുഞ്ഞിക്കേളു നമ്പ്യാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292947/kuttiadi-disaster-management-activities-coordinated-ward-level)