---
title: " കുറ്റ്യാടിയെ വിറപ്പിച്ച് ചുഴലിക്കാറ്റ്; പരക്കെ നാശനഷ്ടം"
english_title: "cyclone in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292952/cyclone-in-kuttiyadi"
published_at: "2025-05-29T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683813b0432a5_chuzhali.jpg"
keywords: []
---

#  കുറ്റ്യാടിയെ വിറപ്പിച്ച് ചുഴലിക്കാറ്റ്; പരക്കെ നാശനഷ്ടം

> **Lead Summary:** **കുറ്റ്യാടി:([kuttiadi.truevisionnews.com**] ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കെ നാശം. വൈദ്യുതി ലൈനുകൾ തകർന്നു. പശുക്കടവിൽ ശേര്യേതടത്തിൽ ജെയ്‌സന്റെ വീടിന്റെ മേൽക്കൂര പാറിപ്പോയി. അലൂമിനിയം ഷീറ്റിട്ട മേൽക്കൂര മുഴുവൻ തകർന്ന് താഴെ വീഴുകയായിരുന്നു.

## Article Content

**കുറ്റ്യാടി:([kuttiadi.truevisionnews.com**] ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കെ നാശം. വൈദ്യുതി ലൈനുകൾ തകർന്നു. പശുക്കടവിൽ ശേര്യേതടത്തിൽ ജെയ്‌സന്റെ വീടിന്റെ മേൽക്കൂര പാറിപ്പോയി. അലൂമിനിയം ഷീറ്റിട്ട മേൽക്കൂര മുഴുവൻ തകർന്ന് താഴെ വീഴുകയായിരുന്നു.

കുറ്റ്യാടി സബ് രജിസ്ട്രാർ ഓഫിസിനു മുകളിൽ മരം പൊട്ടി വീണു. അടുക്കത്ത് അന്ത്രമുക്കിൽ റോഡിൽ തേക്കും, എടത്തിൽപള്ളിക്കു സമീപം പ്ലാവ് കടപുഴകി. കുറ്റ്യാടി ഊരത്ത് കുല്ലിയത്തുൽ ഖുർആന് സമീപം ലൈനിൽ തെങ്ങ് വീണു. ജനകീയ ദുരന്ത നിവാരണസേന പ്രവർത്തകർ മരങ്ങൾ മുറിച്ചുനീക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292952/cyclone-in-kuttiyadi)