---
title: "സർവകക്ഷി യോഗം; മഴയിൽ ഇടിഞ്ഞ മൂന്നാം കൈ പുഴയോരം കെട്ടി സംരക്ഷിക്കാൻ തീരുമാനം "
english_title: " build and protect riverbanks damaged by rain kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292957/build-and-protect-riverbanks-damaged-by-rain-kuttiadi"
published_at: "2025-05-29T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68381abd95571_rain.jpg"
keywords: []
---

# സർവകക്ഷി യോഗം; മഴയിൽ ഇടിഞ്ഞ മൂന്നാം കൈ പുഴയോരം കെട്ടി സംരക്ഷിക്കാൻ തീരുമാനം 

> **Lead Summary:** **കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] ശക്തമായ മഴയിൽ തീരം ഇടിഞ്ഞ് പള്ളിയും ക്വാർട്ടേഴ്സും തകർച്ച ഭീഷണിയിലായ മൂന്നാം കൈ പുഴയോരം കെട്ടി സംരക്ഷിക്കാൻ കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു. ക്വാർട്ടേഴ്‌സ് ഭീഷണിയിലായതിനാൽ ഇവിടെനിന്നു നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. നേരത്തേ സ്വകാര്യ വ്യക്തികൾ പുഴയോരം കെട്ടാനുള്ള ശ്രമം പുഴ കൈയേറ്റം ആരോപിച്ച് ബി.ജെ. പി പ്രവർത്തകർ തടഞ്ഞിരുന്നു.

## Article Content

**കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] ശക്തമായ മഴയിൽ തീരം ഇടിഞ്ഞ് പള്ളിയും ക്വാർട്ടേഴ്സും തകർച്ച ഭീഷണിയിലായ മൂന്നാം കൈ പുഴയോരം കെട്ടി സംരക്ഷിക്കാൻ കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു. ക്വാർട്ടേഴ്‌സ് ഭീഷണിയിലായതിനാൽ ഇവിടെനിന്നു നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. നേരത്തേ സ്വകാര്യ വ്യക്തികൾ പുഴയോരം കെട്ടാനുള്ള ശ്രമം പുഴ കൈയേറ്റം ആരോപിച്ച് ബി.ജെ. പി പ്രവർത്തകർ തടഞ്ഞിരുന്നു.

പ്രശ്ന‌ങ്ങൾ ചർച്ച ചെയ്യുകയും പള്ളിയും ക്വാർട്ടേഴ്‌സും സംരക്ഷിക്കാൻ പുഴയുടെ പാർശ്വ ഭിത്തി വിദഗ്ധ അഭിപ്രായംതേടി കെട്ടി സംരക്ഷിക്കാൻ പ്രസിഡൻ്റ് പി.ജി. ജോർജ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനിച്ചത്. പി.ജി. ജോർജ് അധ്യക്ഷത വഹിച്ചു. എ.ആർ. വിജയൻ, പി.ജി. സത്യനാഥൻ, വി.പി. സുരേഷ്, നാണു വട്ടക്കണ്ടി, വി. സൂപ്പി, സണ്ണി ഞെഴുവൻകാട്, വി.കെ. രജീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292957/build-and-protect-riverbanks-damaged-by-rain-kuttiadi)