---
title: "അപകടഭീഷണി; കള്ളാട് ശ്രീമുത്തപ്പൻ മടപ്പുര റോഡിൽ  ഇലക്ട്രിക് പോസ്റ്റിൽ മരം പൊട്ടിവീണു "
english_title: "Kallad Sreemuthappan Madappura Road - Tree fell on electric post"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292981/kallad-sreemuthappan-madappura-road-tree-fell-on-electric-post"
published_at: "2025-05-29T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68384ec4616fd_jp.jpg"
keywords: []
---

# അപകടഭീഷണി; കള്ളാട് ശ്രീമുത്തപ്പൻ മടപ്പുര റോഡിൽ  ഇലക്ട്രിക് പോസ്റ്റിൽ മരം പൊട്ടിവീണു 

> **Lead Summary:** **കുറ്റ്യാടി (**[**kuttiadi.truevisionnews.com**]: നിർത്താതെ പെയ്യുന്ന മഴയിലും കാറ്റിലും കള്ളാട് ശ്രീമുത്തപ്പൻ മടപ്പുര റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ മരം പൊട്ടിവീണു. ഇന്നലെ രാവിലെയായിരുന്നു സംഭവിച്ചത് . സമയം ഏറെ കഴിഞ്ഞിട്ടും ലൈനിൽ വൈദ്യുതിയുണ്ടായിരുന്നതിനാൽ ഈ റോഡിൽ സഞ്ചരിക്കുന്നവർക്ക് അപകട ഭീഷണി നേരിടേണ്ടി വന്നിരുന്നു.

## Article Content

**കുറ്റ്യാടി (**[**kuttiadi.truevisionnews.com**]: നിർത്താതെ പെയ്യുന്ന മഴയിലും കാറ്റിലും കള്ളാട് ശ്രീമുത്തപ്പൻ മടപ്പുര റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ മരം പൊട്ടിവീണു. ഇന്നലെ രാവിലെയായിരുന്നു സംഭവിച്ചത് . സമയം ഏറെ കഴിഞ്ഞിട്ടും ലൈനിൽ വൈദ്യുതിയുണ്ടായിരുന്നതിനാൽ ഈ റോഡിൽ സഞ്ചരിക്കുന്നവർക്ക് അപകട ഭീഷണി നേരിടേണ്ടി വന്നിരുന്നു.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കെ നാശം. വൈദ്യുതി ലൈനുകൾ തകർന്നു. പശുക്കടവിൽ ശേര്യേതടത്തിൽ ജെയ്‌സന്റെ വീടിന്റെ മേൽക്കൂര പാറിപ്പോയി. അലൂമിനിയം ഷീറ്റിട്ട മേൽക്കൂര മുഴുവൻ തകർന്ന് താഴെ വീഴുകയായിരുന്നു.

കുറ്റ്യാടി സബ് രജിസ്ട്രാർ ഓഫിസിനു മുകളിൽ മരം പൊട്ടി വീണു. അടുക്കത്ത് അന്ത്രമുക്കിൽ റോഡിൽ തേക്കും, എടത്തിൽപള്ളിക്കു സമീപം പ്ലാവ് കടപുഴകി. കുറ്റ്യാടി ഊരത്ത് കുല്ലിയത്തുൽ ഖുർആന് സമീപം ലൈനിൽ തെങ്ങ് വീണു. ജനകീയ ദുരന്ത നിവാരണസേന പ്രവർത്തകർ മരങ്ങൾ മുറിച്ചുനീക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292981/kallad-sreemuthappan-madappura-road-tree-fell-on-electric-post)