---
title: "മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് അപകടം; നാലു പേർക്ക് പരിക്ക്"
english_title: "Autorickshaw falls canal Mokeri four injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/292992/autorickshaw-falls-canal-mokeri-four-injured"
published_at: "2025-05-29T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68384e33364f6_1.jpg"
keywords: []
---

# മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് അപകടം; നാലു പേർക്ക് പരിക്ക്

> **Lead Summary:** **കുറ്റ്യാടി: **മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്ക്. മൊകേരി ഗവ. കോളജ് റോഡിൽ ചെക്യാട്ടുമ്മലാണ് അപകടം. ഓട്ടോ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

## Article Content

**കുറ്റ്യാടി: **മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്ക്. മൊകേരി ഗവ. കോളജ് റോഡിൽ ചെക്യാട്ടുമ്മലാണ് അപകടം. ഓട്ടോ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

ഓട്ടോഡ്രൈവർ വടകര കീഴൽ മുക്ക് സ്വദേശി ദിലീപ്തുമാറും ഭാര്യ സുധർമയും മക്കളായ ദർശൻ (13) ശ്രീ ദുർഗ (7) എന്നിവരുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവർ കുറ്റ്യാടി ഗവ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/292992/autorickshaw-falls-canal-mokeri-four-injured)