---
title: "മഴ ദുരിതം; വേളത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു "
english_title: "Velom tree fell house partially collapsed."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293138/velom-tree-fell-house-partially-collapsed"
published_at: "2025-05-30T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839647a26caa_home.jpg"
keywords: []
---

# മഴ ദുരിതം; വേളത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു 

> **Lead Summary:** **കുറ്റ്യാടി :([kuttiadi.truevisionnews.com**] വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു. വേളം പതിനാറാം വാർഡിൽ പെട്ടമങ്ങാട് കുന്നിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മങ്ങാട്ടുമ്മൽ ചാത്തുവിൻ്റെ വീട്ടിനു മുകളിലാണ് മരം വീണത്.

## Article Content

**കുറ്റ്യാടി :([kuttiadi.truevisionnews.com**] വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു. വേളം പതിനാറാം വാർഡിൽ പെട്ടമങ്ങാട് കുന്നിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മങ്ങാട്ടുമ്മൽ ചാത്തുവിൻ്റെ വീട്ടിനു മുകളിലാണ് മരം വീണത്.

ചാത്തുവിനെയും കുടുംബത്തെയും ബന്ധുവീട്ടിൽ മാറ്റി നാട്ടുകാർ മരം മുറിച്ചുമാറ്റി നനയാതിരിക്കാൻ ഷീറ്റ് കെട്ടിയിരിക്കുമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ, വാർഡ് മെംബർ കെ.സി. ബാബു, എം.വിനോദൻ തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293138/velom-tree-fell-house-partially-collapsed)