---
title: "വീടിനു മുകളിലേക്ക് മരം കടപുഴകി വീണു; വീട്ടുകാർക്ക് തലനാരിഴയ്ക്ക് രക്ഷ "
english_title: " tamarind tree fell top of house- Kuttiadi."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293151/tamarind-tree-fell-top-of-house-kuttiadi"
published_at: "2025-05-30T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68396a653193f_puli.jpg"
keywords: []
---

# വീടിനു മുകളിലേക്ക് മരം കടപുഴകി വീണു; വീട്ടുകാർക്ക് തലനാരിഴയ്ക്ക് രക്ഷ 

> **Lead Summary:** **കുറ്റ്യാടി:** ശക്തമായ കാറ്റിലും മഴയിലും പുളിമരം കടപുഴകി വീണ് വീടിനു കേടുപാട്. ഊരത്ത് അമ്പലക്കണ്ടി കാപ്പുങ്കര ബാബുവിന്റെ വീട്ടിലേക്കാണ് മരം കടപുഴകിയത്.

## Article Content

**കുറ്റ്യാടി:** ശക്തമായ കാറ്റിലും മഴയിലും പുളിമരം കടപുഴകി വീണ് വീടിനു കേടുപാട്. ഊരത്ത് അമ്പലക്കണ്ടി കാപ്പുങ്കര ബാബുവിന്റെ വീട്ടിലേക്കാണ് മരം കടപുഴകിയത്.

വീടിന്റെ ഓടും സംരക്ഷണ മതിലും തകർന്നു. 5 കവുങ്ങുകളും പൊട്ടിവീണു. വീടിനു സമീപത്തെ പറമ്പിലെ പുളിമരം കടപുഴകി കവുങ്ങുകളിലും മതിലിലും വീണ ശേഷം വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293151/tamarind-tree-fell-top-of-house-kuttiadi)